ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്സ്സിനെതിരെ മുസ്ലിം ലീഗ് !..കോൺഗ്രസ് സംഘടനാ സംവിധാനം പലപ്പോഴും നിശ്ചലമായിരുന്നെന്ന് ലീഗ്

മലപ്പുറം :ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പലപ്പോഴും നിശ്ചലമായിരുന്നെന്ന് മുസ്‌ലീം ലീഗ് കുറ്റപ്പെടുത്തി . തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച ശൈലിയില്‍ ലീഗിന്റെ അമര്‍ഷം പരസ്യമായി രേഖപ്പെടുത്തി . കോൺഗ്രസ് സംഘടനാ സംവിധാനം പലപ്പോഴും നിഷ്ക്രിയമായിരുന്നുവെന്ന് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഏറെ വൈകിയാണ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചത്. വടകരയിലും കോഴിക്കോടും ഇത് ആദ്യ ഘട്ട പ്രചാരണത്തിൽ പ്രതിഫലിച്ചെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടെ യു.ഡി.എഫ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും ലീഗ് സംസ്ഥാന കമ്മറ്റി വിലയിരുത്തി. 16-17 സീറ്റുകള്‍ യു.ഡി.എഫ് നേടുമെന്നും ലീഗ് അവകാശപ്പെടുന്നു. ശബരിമല വിഷയത്തില്‍ നഷ്ടമുണ്ടായത് സി.പി.എമ്മിനാണെന്നും ആ വോട്ടുകള്‍ കൂടി യു.ഡി.എഫിലെത്തിയെന്നും ലീഗ് വിലയിരുത്തി.എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കാനായെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

Top