മുംബൈ സ്ഫോടനകേസിൽ താഹീർ മെച്ചന്റിനും ഫിരോസ് ഖാനും വധശിക്ഷ. അധോലോക നായകൻ അബുസലിമിനും, കൂട്ടാളി കരീമുള്ള ഖാനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. റിയാസ് സിദ്ദിഖിനു പത്തു വർഷം തടവും വിധിച്ചിട്ടുണ്ട്. മുബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് ശിക്ഷ വിധിച്ചത്. നേരത്തെ തന്നെ കേസിലെ ആറു പ്രതികൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. അബുസലിമിന് പുറമേ മിസ്തഫ ദേസ, ഫിരോസ് ഖാൻ, റിയാസ് സിദ്ദിഖി എന്നിർ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. 1993 ൽ 257 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനക്കേസില്‍ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, 2002ൽ അബുസലേമിനെ ഇന്ത്യയ്ക്ക് കൈമാറുമ്പോള്‍ മുന്നോട്ടുവച്ച ഉപാധികളെ തുടർന്നാണ് അത് ഒഴിവായത്. 1993 മാര്‍ച്ച് 12നു മുംബൈയില്‍ പന്ത്രണ്ടിടത്തായി നടന്ന സ്‌ഫോടനപരമ്പര ആസൂത്രണം ചെയ്തവര്‍ക്കു ഗുജറാത്തില്‍നിന്ന് ആയുധം എത്തിച്ചുനല്‍കിയതാണു കേസ്. ആയുധകടത്തിനായി ഗൂഡാലോചന നടത്തിയതില്‍ അബുസലിം , മുസ്തഫദോസ, ഫിറോസ് അബ്ദുല്‍ റാഷിദ്ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ധീഖി, കരീമുള്ളാ ഖാന്‍ എന്നിവര്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഒരാളെ വെറുതേവിട്ടു. എന്നാല്‍, വിചാരണയ്ക്കിടെ പ്രധാന പ്രതികളിലൊരാളായ മുസ്തഫദോസ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷം മുന്‍പു തൂക്കിലേറ്റിയിരുന്നു.
മുംബൈ സ്‌ഫോടനം; അബുസലിമിനും കരീമുള്ളാ ഖാനും ജീവപര്യന്തം; രണ്ട് പ്രതികള്‍ക്ക് വധശിക്ഷ
Tags: mumbai blast