മുംബൈ: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ 30 കാരിയായ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘര്‍ഷ് നഗര്‍ ചന്ദിവാലി സ്വദേശിയായ പഞ്ചശീല അശോക് ജംദാറാണ് കൊല്ലപ്പെട്ടത്. ഓട്ടോ യാത്രയ്ക്കിടെ യുവതിയും കാമുകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവാവ് പഞ്ചശീലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും മുംബൈ പൊലീസ് പറഞ്ഞു.
റിക്ഷയ്ക്കുള്ളില്‍ നിന്ന് കണ്ടെടുത്ത മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. പെണ്‍കുട്ടിയുടെ കഴുത്തറുത്ത ശേഷം യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സക്കിനാക്ക പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ദീപക് ബോര്‍സിനെ കണ്ടെത്തി. പൊലീസ് പിടിക്കുമെന്ന് ഉറപ്പായതോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യാശ്രമം പരാജയപ്പെട്ടതില്‍ നിസാര പരിക്കുകള്‍ ഉണ്ടായിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.