കതിരൂര്‍ കേസില്‍ ജയരാജന്‍ അറസ്റ്റിലാകുമെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്,പിന്നീട് പുറത്ത് വന്നതൊക്കെ കണ്ണൂര്‍ ബൈട്ടക്ക് തീരുമാനം സാധൂകരിക്കുന്ന തെളിവുകള്‍.

കൊച്ചി:സിപിഎം ജില്ല സെക്രട്ടറി പി ജയരാജന്റെ കതിരൂര്‍ മനോജ് വധക്കേസിലെവിധി തീരുമാനിച്ചത്.ഡിസംബറില്‍ കണ്ണൂരില്‍നടന്ന ആര്‍എസ്എസ് ബൈട്ടക്ക്.ഈ ബൈട്ടക്ക് തീരുമാനമനുസരിച്ചാണ് ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധിച്ചെന്ന കേസില്‍ ജയരാജനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുനഹ്.പുതുവത്സര പുലരിയില്‍ ജയരാജനെ അറസ്റ്റ് ചെയ്യുമെന്ന് ആദ്യ പുറത്തെത്തിച്ചത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ആയിരുന്നു.

 

ബൈട്ടക്ക് തീരുമാനം നടപ്പാക്കാന്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ധേശം നല്‍കുകയായിരുന്നു.ആദ്യ രണ്ട് തവണയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജയരാജന്‍ പ്രതിയല്ല എന്നായിരുന്നു സിബിഐ തലശ്ശേരി കോടതിയെ അറിയിച്ചിരുന്നത്.എന്നാല്‍ ജയരാജന്‍ കേസില്‍ പ്രതിയാണെന്ന് ആദ്യം പൊതുസമൂഹത്തെ അറിയിച്ചതും ഡിഐഎച്ച് തന്നെ.

 

തലശ്ശേരി കോടതിയില്‍ ഏറ്റവും ഒടുവില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ഈ വാര്‍ത്ത ഞങ്ങള്‍ ബ്രേക്ക് ചെയ്തിരുന്നു.ജാമ്യാപേക്ഷ തള്ളും വരെയും സിബിഐയും മറ്റ് മാധ്യമങ്ങളും ഇത് മരച്ച് വെച്ചു.പ്രതിയാണെങ്കില്‍ എന്ത് തെളിവാണ് ജയരാജനെതിരെ ഉള്ളതെന്ന് കോടതിയി വ്യക്തമാക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞാണ് ഇത് മറച്ച് വെയ്ക്കാന്‍ സിബിഐ തീരുമാനിച്ചത്.എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കേസിലെ പ്രധാന പ്രതി ജയരാജനാണെന്ന തരത്തില്‍ സിബിഐ തന്നെ മുഖ്യധാര മാധ്യമങ്ങളിലൂടെ വാര്‍ത്ത നല്‍കി.എന്നിട്ടും ആശുപത്രിയിലായ ജയരാജനെ അറസ്റ്റ് ചെയ്യാന്‍ സിബിഐ മുതിര്‍ന്നിരുന്നില്ല.
ഡിഐഎച്ച് ആദ്യം നല്‍കിയ വാര്‍ത്തയെ സധൂകരിച്ച് ആര്‍എസ്എസ് ഇടപെടല്‍ കേസിലുണ്ടെന്ന് തെളിയിക്കുന്ന സംഘപരിവാര്‍ കത്ത് പുറത്ത് വന്നതും വലിയ വാര്‍ത്തയായിരുന്നു.ജയരാജന്നെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതിലെ പ്രതിഷേധം കേന്ദ്രനേതൃത്വത്തെ അറിയിക്കാനായിരുന്നു കത്ത്.മുന്‍പ് ബൈട്ടക്ക് തീരുമനം ഇതിന് പിന്നിലുണ്ടെന്ന വാര്‍ത്തയെ സാധൂകരിക്കുന്നതായിരുന്നു ഇത്.ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ഉടന്‍ ജയരാജന്‍ കീഴടങ്ങുമെന്നും ഡിഐഎച്ച് വീണ്ടും വാര്‍ത്ത നല്‍കിയിരുന്നു.ഇതെല്ലാം ഒന്നൊന്നായി ശരിവെയ്ക്കുന്നതാണ് കതിരൂര്‍ മനോജ് വധക്കേസിലെ സിബിഐയുടെ ഓരോ നീക്കവും.

Top