മുംബയ് പോലീസ് കണ്ണൂരില്‍; മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണം

മുംബയ്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് നടപടി തുടങ്ങി. കേസന്വേഷണത്തിന്റെ ഭാഗമായി മുംബയ് പൊലീസ് കണ്ണൂരിലെത്തി. അന്ധേരിയില്‍ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ എസ്.പിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തിനകം മുംബയില്‍ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നാകെ ഹാജരാകാന്‍ ബിനോയിയെ ഫോണിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ലൈംഗികപീഡന പരാതിയില്‍ മുംബൈ പൊലീസ് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടങ്ങി. ഓഷിവാര പൊലീസ് സ്റ്റേഷനില്‍ വച്ചാണു മൊഴിയെടുക്കുന്നത്. ബിനോയ് കോടിയേരിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കേസില്‍ എഫ്‌ഐആര്‍ മുംബൈ അന്ധേരി കോടതിയില്‍ വെള്ളിയാഴ്ച സമര്‍പ്പിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴിയെടുത്തശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്കു സാധ്യതയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ കോടിയേരിയെ ഒറ്റപ്പെടുത്തരുതെന്നു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കുട്ടികള്‍ ചെയ്യുന്നതിന് നേതാവിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കേസ് പൊതുസമൂഹവും മാധ്യമങ്ങളും ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല. ബിനോയ്‌ക്കെതിരായ ആരോപണം പാര്‍ട്ടിക്കെതിരെ ഉപയോഗിക്കരുതെന്നും ബാലന്‍ ആവശ്യപ്പെട്ടു.

വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് ദുബായില്‍ ബാര്‍ ഡാന്‍സറായിരുന്ന ബിഹാര്‍ സ്വദേശി പരാതി നല്‍കിയത്. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. തന്റെയും മകന്റെയും ജീവിതച്ചെലവിനായി 5 കോടി രൂപ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. ഈ മാസം 13 നാണ് എഫ്‌ഐര്‍ റജിസ്റ്റര്‍ ചെയ്തത്.

Top