2 മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോളൊഴിച്ച് കത്തിച്ചു ; മാരകമായി പൊള്ളലേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ;ബന്ധു അറസ്റ്റിൽ

കാസര്‍കോട് : മഞ്ചേശ്വരത്ത് ഉറങ്ങികിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം. ഉദ്യോവര്‍ കെജെഎം റോഡില്‍ രാഗം കുന്നില്‍ അഷ്‌റഫ്-ജുനൈദ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള മകന്‍ അസാന്‍ അഹമ്മദിനെയാണ് ദേഹത്ത് പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാരകമായി പൊള്ളലേറ്റ കുട്ടിയെയും, പിതൃമാതാവിനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ബന്ധുവായ ഷെഫീഖാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സംഭവത്തില്‍ കെജെഎം റോഡില്‍ ഷെഫീഖിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന കുട്ടിയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ പ്രതി കൈവശമുണ്ടായിരുന്ന പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ടാണ് വീട്ടിലുള്ളവര്‍ സംഭവമറിയുന്നത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ കുട്ടിയുടെ പിതൃമാതാവ് സുബൈദ കത്തുന്ന കിടക്കിയില്‍ നിന്നും കുഞ്ഞിനെയെടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണ് സുബൈദക്കും പൊള്ളലേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാരകമായി പൊള്ളലേറ്റ കുട്ടിയെയും പിതൃമാതാവിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയ്ക്ക് അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് പോലീസ് അറിയിച്ചത്.

Top