ഒക്ടോബര്‍ 16 ഞായറാഴ്ച ജോലിക്ക് പോയപ്പോള്‍ കാണാതായ ഇന്ത്യന്‍ യുവതി പ്രദീപ് കൗറിന്റെ മൃതദേഹം ലണ്ടനിലെ ഫ്‌ലൈഓവറിന് കീഴെ നിന്നും കണ്ടെടുത്തു. ഇവരുടെ കൊലപാതകികളെ അന്വേഷിച്ച് പൊലീസ് രംഗത്തിറങ്ങിയിട്ടുണ്ട്. ഹായെസിലെ ഫ്‌ലൈഓവറിന് കീഴില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇവരെ ലണ്ടനിലെ ഹാര്‍ലിങ്ടണ്‍ ഹൈ സ്ട്രീറ്റില്‍ അവസാനമായി കണ്ടിരുന്നത് ഒക്ടോബര്‍ 16 ഞായറാഴ്ച വൈകുന്നേരം നാല് മണിക്കായിരുന്നു.
ഇവര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടിരിക്കാമെന്ന സംശയം ബലപ്പെട്ട സാഹചര്യത്തില്‍ ബുധനാഴ്ച രണ്ട് പേരെ മെട്രൊപൊളിറ്റന്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.
യുവതി ഹോട്ടലില്‍ ജോലിക്കെത്താത്തതിനെ തുടര്‍ന്ന് ഇവരുടെ തിരോധാനം ബന്ധുക്കള്‍ 17ാം തിയതി തിങ്കളാഴ്ച വൈകുന്നേരം ഹില്ലിങ്ടണ്‍ മിസ്സിങ് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 4.30ന് കണ്ടെടുത്തിരിക്കുന്നത് 30കാരിയായ കൗറിന്റെ മൃതദേഹം തന്നെയാണെന്നാണ് കരുതുന്നത്. ഇവരുടെ മരണം സംശയകരമായ സാഹചര്യത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതെ തുടര്‍ന്ന് കാണാതാകല്‍ കേസ് കൊലപാതകേസായി മാറ്റിയാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇതെ തുടര്‍ന്ന് പുതിയ അറസ്റ്റുകളൊന്നും നടന്നിട്ടില്ല.
ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്ന രണ്ട് പേരെ ഡിസംബര്‍ വരെ ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വിവരം നെക്സ്റ്റ് ഓഫ് കിന്നിനെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം നടത്തുന്നുണ്ട്. അഞ്ചടി നാലിഞ്ച് പൊക്കമുള്ള വെളുത്ത് കാണാന്‍ കൊള്ളാവുന്ന യുവതിയാണ് കൗര്‍.നീണ്ട കറുത്ത മുടിയാണിവര്‍ക്കുള്ളത്. കാണാതാകുമ്പോള്‍ ഗ്രേ ഹൂഡഡ് ജമ്പറും ബ്ലൂ ജീന്‍സുമായിരുന്നു യുവതിയുടെ വേഷം.