
പാലക്കാട് മുണ്ടൂരിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുണ്ടൂർ വാലിപ്പറമ്പിൽ പഴണിയാണ്ടിയാണ് (60) മരിച്ചത്. ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കിടന്നുറങ്ങുകയായിരുന്ന ഗ്യഹനാഥനെ ഭാര്യ സരസ്വതി കൊടുവാൾകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രകോപനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
Tags: husband murder