കണ്ണൂരിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി.12 കാരി പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്. ​കൗൺസിലിം​ഗ് നൽകും

കണ്ണൂർ: കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയം നിമിത്തമെന്ന് 12 കാരിയുടെ മൊഴി. കേസിൽ പെൺകുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ കഴിഞ്ഞദിവസം രാത്രി 9 മണിയോടെ ഹാജരാക്കിയിരുന്നു.ഞായറാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു 12 കാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്നത്.

മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയാണ് ബന്ധുവായ പെൺകുട്ടി കിണറ്റിലെറിഞ്ഞത്.മരിച്ച കുട്ടിയുടെ അച്ഛൻറെ സഹോദരൻറെ മകളാണ് 12 വയസ്സുകാരി. മാതാപിതാക്കൾ ഇല്ലാത്ത കുട്ടിയുടെ, സംരക്ഷണം ഏറ്റെടുത്തിരുന്നത് മരിച്ച കുട്ടിയുടെ അച്ഛനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി പറഞ്ഞു. 12 വയസ്സുകാരിയുടെ മാനസികനില പരിഗണിച്ച് കൗൺസിലിംഗ് നൽകാനാണ് തീരുമാനം. അതിനുശേഷം കണ്ണൂരിലെ ഗേൾസ് ഹോമിലേക്ക് മാറ്റും. താൽക്കാലികമായി അവിടെത്തന്നെ തുടരും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ 12 കാരി കിണറ്റിൽ ഇട്ടു കൊന്നത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായിരുന്നു നാലുമാസം പ്രായമുള്ള കുഞ്ഞ്. അച്ഛൻ മരിക്കുകയും അമ്മ ഉപേക്ഷിച്ചു പോവുകയും ചെയ്ത 12 കാരി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. സ്വന്തം കുഞ്ഞ് ജനിച്ചതിനു ശേഷം വളർത്തച്ഛന് തന്നോടുള്ള സ്നേഹം കുറഞ്ഞെന്ന തോന്നലാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ ഇടാൻ 12 കാരിയെ പ്രേരിപ്പിച്ചത്. കുട്ടിയെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയിരുന്നു.

ശുചിമുറിയിൽ പോകാൻ എന്ന വ്യാജേനെ എഴുന്നേറ്റായിരുന്നു രാത്രി പന്ത്രണ്ടുകാരി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. അതിനുശേഷം കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളോട് കള്ളം പറഞ്ഞു.12 വയസ്സുകാരി നൽകിയ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് സഹായകമായത്. മൊഴികളിലെ പൊരുത്തക്കേടുകൾ പരിശോധിക്കാൻ കൂടുതൽ അന്വേഷണം നടത്തും.

Top