വളര്‍ത്തമ്മയെ 12 വയസ്സുകാരി കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി ;മരണഭയം മൂലമെന്ന് പെണ്‍കുട്ടി  

 

സദര്‍: വളര്‍ത്തമ്മയെ 12 വയസ്സുകാരി കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫത്തേഹ്പുര ജിലയ്ക്കടുത്ത് സദറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 45 വയസ്സുകാരിയായ കമറൂല്‍ നിഷയാണ് 12 വയസ്സുകാരിയായ വളര്‍ത്തുമകളുടെ കൈകളാല്‍ കൊല ചെയ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് മുംബൈയിലാണ് ജോലി ചെയ്ത് വന്നിരുന്നത്. ഇവര്‍ക്ക് കുട്ടികളിലാത്തതിനെ തുടര്‍ന്നാണ് അകന്ന ബന്ധത്തില്‍ നിന്നും ഒരുപെണ്‍കുഞ്ഞിനെ ഇരുവരും ചേര്‍ന്ന് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദത്തെടുത്തത്. അടുത്തിടെയായി പെണ്‍കുട്ടി ചില തെറ്റായ ജീവിത രീതികള്‍ പിന്തുടരുന്നതായി കമറൂലിന്‍ ചില സംശയങ്ങളുണ്ടായിരുന്നു. ഇതിനെ ചൊല്ലി ഇവര്‍ക്കിടയില്‍ വഴക്കും പതിവായിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി യുവതിയെ കാമുകന്റെ സഹായത്തോടെ വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയത്. തന്നെ ഫാഷന്‍ വസ്ത്രങ്ങള്‍ അണിയാന്‍ അനുവദിക്കാറില്ലെന്നും പലപ്പോഴും കറണ്ട് അടിച്ച് വളര്‍ത്തമ്മ തന്നെ കൊല്ലുവാന്‍ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. മരണഭയം മൂലമാണ് താന്‍ യുവതിയെ കൊലപ്പെടുത്തിയതെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

Top