വീഡിയോ ഗയിമിലെ യുദ്ധതന്ത്രങ്ങള്‍ ഉപയോഗിച്ച് കൊലപാതകം; വീട്ടുകാരെ കൊന്ന് കത്തിച്ച ക്രൂര കൃത്യത്തിന് പിന്നില്‍ വ്യക്തമായ ആസൂത്രണം

സ്വന്തം അച്ഛനമ്മമാരെയും അനിയത്തിയെയും കുഞ്ഞമ്മയെയും കൊന്ന് കത്തിച്ച കേഡല്‍ ജിന്‍സന്‍ ഇതിനായി മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതായി സൂചന. കുറച്ചു മാസം മുമ്പു പഠനം കഴിഞ്ഞ് ഓസ്‌ട്രേലിയയില്‍നിന്നു മടങ്ങിവന്ന കേഡല്‍ ജിന്‍സന്‍ അടുത്ത ദിവസങ്ങളായി വീട്ടില്‍തന്നെയുണ്ടായിരുന്നു. എപ്പോള്‍ നോക്കിയാലും കംപ്യൂട്ടറില്‍ എന്തോ ചെയ്തുകൊണ്ടിരുന്ന കേഡല്‍ ഈ സമയമത്രയും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നെന്നാണു കരുതുന്നത്.

കുട്ടന്‍ എന്നായിരുന്നു കാഡല്‍ ജിന്‍സനെ വിളിച്ചിരുന്നത്. അത്രയ്ക്ക് സ്‌നേഹമായിരുന്നു ജീന്‍ പത്മത്തിനും ഭര്‍ത്താവ് രാജ് തങ്കത്തിനും. വിതുരയ്ക്കടുത്ത് ഏക്കര്‍കണക്കിനു സ്ഥലവും കോടികളുടെ ആസ്തിയുമുണ്ട്. ജീന്‍ തങ്കം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കാലത്താണ് തിരുവനന്തപുരത്തു സ്ഥിരതാമസമായത്. കാഡല്‍ ജിന്‍സനും സഹോദരിയും പഠനം ഭൂരിഭാഗവും തിരുവനന്തപുരത്തിനു പുറത്തായിരുന്നു. ഓസ്‌ട്രേലിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സില്‍ കംപ്യൂട്ടര്‍ പഠനം പൂര്‍ത്തിയാക്കിയ കാഡല്‍ ജീന്‍സണ്‍ 2009ല്‍ നാട്ടിലെത്തുകയും പിന്നീട് വീട്ടിലിരുന്നുതന്നെ ജോലിചെയ്യുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓസ്‌ട്രേലിയയില്‍ വൈദ്യശാസ്ത്രം പഠിക്കാനെത്തിയ കേഡല്‍, ഒടുവില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് മേഖലയിലായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് മേഖലയില്‍ പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍, മടങ്ങിയെത്തിയ ശേഷം വീഡിയോ ഗെയിം വികസിപ്പിക്കലായിരുന്നു ജോലിയായി സ്വീകരിച്ചിരുന്നത്. വിഡിയോ ഗെയിംമില്‍ യുദ്ധങ്ങളൊരുക്കുന്നതിലായിരുന്നു കേഡലിന് താല്‍പ്പര്യം. ഈ യുദ്ധതന്ത്ര സമാനമായ രീതിയിലാണ് കൊലയും നടന്നിരിക്കുന്നത്. കേഡലിന് നാട്ടില്‍ സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു. കടയിലും മറ്റും പോകാനായി വൈകുന്നേരങ്ങളില്‍ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ബാക്കിസമയമൊക്കെ വീട്ടില്‍ത്തന്നെയായിരുന്നുവെന്നും സമീപവാസികള്‍ പറയുന്നു.ഇയാളുടെ കംപ്യൂട്ടറുകളും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്തിനാണു കാഡല്‍ ജിന്‍സന്‍ ഈ ക്രൂരകൃത്യം ചെയ്തതെന്നു ബന്ധുക്കള്‍ക്ക് ഇനിയും ചിന്തിച്ചെടുക്കാനായിട്ടില്ല. ഇവര്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഉള്ളതായും ബന്ധുക്കള്‍ക്ക് അറിയില്ല. ജിന്‍സനെ പിടികൂടിയെങ്കില്‍ മാത്രമേ കേസില്‍ തുമ്പുണ്ടാകൂ. അതിനിടെ, ജിന്‍സന്‍ രാജ്യം വിട്ടെന്ന സൂചനയും ശക്തമായി. ഇന്നലെ പുലര്‍ച്ചെ കൃത്യം നിര്‍വഹിച്ചശേഷം തിരുവനന്തപുരം വിട്ട ജിന്‍സന്‍ ചെന്നൈ വഴി രാജ്യം വിട്ടെന്നാണു സംശയം. കാഡല്‍ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിലും പൊലീസ് സംശിക്കുന്നുണ്ട്. മൂന്നുപേരെയും ഒരു ദിവസം വകവരുത്തിയെന്നാണു കരുതുന്നത്. കുഞ്ഞമ്മയെ മറ്റൊരു ദിവസവും.

മൂന്നു ദിവസത്തെ വരെ പഴക്കമായിരുന്നു മൃതദേഹങ്ങള്‍ക്കുണ്ടായിരുന്നത്. രണ്ടു നിലകളായിരുന്നു വീടിനുണ്ടായിരുന്നത്. ഇതില്‍ മുകളിലെ നിലയിലായിരുന്നു ജീന്‍ പത്മവും രാജ് തങ്കവും ജിന്‍സനും സഹോദരി കരോളിനും താമസിച്ചിരുന്നത്. അപൂര്‍വമായേ ഇവര്‍ താഴേക്കു വരാറുണ്ടായിരുന്നുള്ളൂ.വീട്ടില്‍ പല ആവശ്യത്തിനും ജോലിക്കാരുണ്ടായിരുന്നു. ജോലിക്കാര്‍ യാതൊരു ആവശ്യത്തിനും മുകളിലെ നിലയിലേക്കു പോകാറുണ്ടായിരുന്നില്ല. വ്യാഴാഴ്ച ജീന്‍ പത്മത്തെയും രാജ് തങ്കത്തെയും കരോളിനെയും കൊന്നുവെന്നാണു കരുതുന്നത്. എന്നിട്ടും ജിന്‍സന്‍ ഈ നിലയില്‍തന്നെ കഴിഞ്ഞു. വെള്ളിയാഴ്ചയായിരിക്കണം കുഞ്ഞമ്മ ലളിതയെ കൊന്നത്. ലളിതയ്ക്കു കാഴ്ചാശേഷിയുണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി എട്ടു മണിയോടെ പുറത്തുപോയിരുന്ന ജിന്‍സന്‍ വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. താഴെനിലയിലുള്ള തീന്മേശയില്‍ ഒറ്റയ്ക്കുവന്നാണു ഭക്ഷണം കഴിച്ചത്. മറ്റുള്ളവര്‍ എവിടെയെന്നു ചോദിച്ചപ്പോള്‍ കന്യകുമാരിയില്‍ പോയിരിക്കുകയാണെന്നായിരുന്നു മറുപടി. വീടിനു ചുറ്റും ദുര്‍ഗന്ധമുണ്ടാകുന്നുണ്ടെന്നു വേലക്കാരി പറഞ്ഞപ്പോള്‍ അതു വേസ്റ്റഅ കിടക്കുന്നതുകൊണ്ടാണെന്നായിരുന്നു മറുപടി.

ഭക്ഷണം കഴിച്ചു മുകളിലെ നിലയിലേക്കു പോയ ജിന്‍സന്‍ രാത്രി പത്തോടെ മൃതദേഹത്തിനു തീ കൊടുക്കുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്. ജിന്‍സനും മരിച്ചു എന്നു വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമമെന്നാണു പൊലിസ് കരുതുന്നത്. ഇതിനായിരിക്കണം ജിന്‍സന്‍ സ്വന്തം ഡമ്മിയും ഉണ്ടാക്കി തീവച്ചത്. ജിന്‍സന്റെ മുറിയില്‍ രണ്ടു മഴു, കന്നാസുകളില്‍ നിറച്ച പെട്രോള്‍ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം പല സമയങ്ങളിലായി ജിന്‍സന്‍ കരുതിയതാണെന്നാണു കരുതുന്നത്.
കൊന്ന ശേഷം മൃതദേഹങ്ങളെല്ലാം നിരവധി തുണി ഉപയോഗിച്ചു പൊതിഞ്ഞിരുന്നു. ദുര്‍ഗന്ധം പുറത്തേക്കു വരാതിരിക്കാന്‍ വേണ്ടിയായിരിക്കണം ഇത്. ജീന്‍ പത്മത്തിന്റെയും രാജ് തങ്കത്തിന്റെയും കരോളിന്റെയും മൃതദേങ്ങള്‍ കുളിമുറിയിലാണ് കത്തിക്കാനായി എത്തിച്ചത്. ഡമ്മിയും ഇതോടൊപ്പമുണ്ടായിരുന്നു. ജീന്‍ പത്മത്തിന്റയെും രാജ് തങ്കത്തിന്റെയും മൃതദേഹത്തിനു തീ കൊടുത്തപ്പോള്‍തന്നെ ആളിപ്പടര്‍ന്നു. ജിന്‍സന്റെ കാലിനു പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതോടെ, വീട്ടില്‍നിന്നു പുറത്തേക്കു പോവുകയായിരുന്നു. ഓടുന്നതു കണ്ട് അടുത്തവീട്ടിലുള്ളയാള്‍ ചോദിച്ചപ്പോള്‍ നായയെ ഓടിക്കുകയാണെന്നായിരുന്നു മറുപടി.

അതേസമയം, കാഡല്‍ ജിന്‍സന്‍ തന്നെയാണോ കൊലപാതകങ്ങള്‍ നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഡമ്മി കണ്ടെത്തിയതാണ് ജിന്‍സനിേലെക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ കാരണം. അച്ഛനെയും അമ്മയെയും പെങ്ങളെയും കത്തിച്ചശേഷം അടുത്തമുറിയില്‍ കിടന്നിരുന്ന കുഞ്ഞമ്മയെ കൊല്ലാനും കത്തിക്കനുമായിരുന്നു റിയയുടെ പദ്ധതി. ഇതിനായി മുറിയില്‍ ഒരു കന്നാസ് മണ്ണെണ്ണ കരുതിയിരുന്നു. ജിന്‍സനെ പിടികൂടാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ എന്തെങ്കിലും തുമ്പു കിട്ടൂ. ജിന്‍സനെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്. അതിനിടെ, കേരളതമിഴ്‌നാട് അതിര്‍ത്തിയില്‍ ഉള്ള കൃഷിയിടത്തില്‍ ഒളിച്ചു കഴിയാനുള്ള സാധ്യതയും തള്ളുന്നില്ല. ഇവിടെയും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

Top