കൂസലില്ലാതെ ക്രൂരന്‍ !..ഒറ്റ വെട്ടിന് കൊല്ലാന്‍ മൂന്ന് പൈശാചിക വീഡിയോകള്‍ കേഡല്‍ ഡമ്മിയില്‍ വെട്ടിപ്പഠിച്ചു

തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത, ഒറ്റവെട്ടിന് മനുഷ്യരെ കൊലപ്പെടുത്തുന്ന പൈശാചിക ദൃശ്യങ്ങളുള്ള മൂന്ന് വീഡിയോകള്‍ മൊബൈലില്‍ സ്ഥിരമായി കണ്ടാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം കൂട്ടക്കൊല നടത്താന്‍ മനസിനെ പാകപ്പെടുത്തിയതെന്ന് കേഡല്‍ ജീന്‍സണ്‍ രാജ (29) പൊലീസിനോട് വെളിപ്പെടുത്തി.

ഇവയിലൊരു വീഡിയോ വീട്ടിലുള്ള ബന്ധുക്കളെ എങ്ങനെ എളുപ്പത്തില്‍ കൊലപ്പെടുത്താം എന്നതിനെക്കുറിച്ചാണ്. വീഡിയോയിലുള്ളതു പോലെ തലയുടെ പിന്‍ഭാഗത്ത് മെഡുല ഒബ്ലോംഗറ്റയ്ക്ക് മഴുവിന് വെട്ടിയാണ് നാലുപേരെയും കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന ഡമ്മിയില്‍ വെട്ടിപ്പഠിച്ചു. കഴിഞ്ഞ 5ന് ബുധനാഴ്ച രാവിലെ 11ന് മാതാവ് ഡോ. ജീന്‍പത്മയെ, കഴുത്തിന് പിന്നില്‍ മഴുവിന് ഒറ്റവെട്ടിന് കൊന്നതോടെ മനോധൈര്യമുണ്ടായെന്നും കേഡല്‍ വെളിപ്പെടുത്തി. എല്ലാമുറികളിലെയും എയര്‍കണ്ടിഷണര്‍ ഓണാക്കിയും ഉച്ചത്തില്‍ പാട്ടുവച്ചും ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ കേഡല്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ പ്രത്യേക സോഫ്റ്റ്വെയറുപയോഗിച്ച് സംരക്ഷിച്ചിരുന്ന കേഡലിന്റെ ലാപ്ടോപ്പും കമ്പ്യൂട്ടറിലെ ഹാര്‍ഡ്ഡിസ്കും സി – ഡാക് ഇന്നലെ ഡീകോഡ് ചെയ്തു. ഇന്റര്‍നെറ്റിലെ ബ്രൗസിംഗ്, ചാറ്റിംഗ് വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. കേഡലിന്റേതടക്കം അഞ്ച് മൊബൈലുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മനോനില തെറ്റിയതായി അഭിനയിച്ച് ശിക്ഷയില്‍നിന്ന് ഒഴിവാകാനാണ് ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പിരിയുന്ന ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് മനസിലാക്കിയത്. ശരിയായ മനോനിലയില്ലാത്ത ഉന്മാദാവസ്ഥയില്‍ തന്റെ ആത്മാവാണ് കൊലനടത്തിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്ന കേഡലിനെ 35 മണിക്കൂറോളം മന:ശാസ്ത്രവിദഗ്ദ്ധന്റെ സഹായത്തോടെ തന്ത്രപരമായി ചോദ്യംചെയ്താണ് പൊലീസ് കൂട്ടക്കൊലയുടെ ചുരുളഴിച്ചത്. മന:ശാസ്ത്രത്തിലും ഫോറന്‍സിക് മെഡിസിനിലും വിദഗ്ദ്ധനായ മെഡി.കോളേജ് ആര്‍.എം.ഒ ഡോ. മോഹന്‍റോയ് 14മണിക്കൂര്‍ തുടര്‍ച്ചയായി കേഡലിന്റെ മാനസികനില അപഗ്രഥിച്ചു.
തന്റെ പ്രവൃത്തിയെക്കുറിച്ചും അതിന്റെ ഫലത്തെക്കുറിച്ചും ധാരണയില്ലാത്ത അവസ്ഥയില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഐ.പി.സി 84പ്രകാരം കുറ്റകരമാവില്ലെന്നത് മനസിലാക്കിയാണ് കേഡല്‍ ഉന്മാദാവസ്ഥ അഭിനയിച്ചതെന്ന് മന:ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. മനോനിലയുള്ളതും ഇല്ലാത്തതുമായി രണ്ട് ഭാവങ്ങളാണ് കേഡല്‍ അഭിനയിച്ചത്. ആസ്ട്രല്‍ പ്രൊജക്ഷനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ നിന്നും സിനിമയില്‍ നിന്നുമുള്ള അറിവുമാത്രമേ കേഡലിനുള്ളൂ എന്ന് പൊലീസ് മനസിലാക്കിയതാണ് കേസിന് വഴിത്തിരിവായത്. പിന്നീട് പൊലീസിന്റെ ചോദ്യംചെയ്യലില്‍ വീട്ടുകാരുടെ അവഗണനയാണ് കൂട്ടക്കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് കേഡല്‍ സമ്മതിക്കുകയായിരുന്നു. ആസ്ട്രേലിയയില്‍ നിന്ന് മടങ്ങിയെത്തിയതു മുതല്‍ ആഗ്രഹിക്കുന്നതാണ് ഇപ്പോള്‍ നടന്നതെന്നും വെളിപ്പെടുത്തി.cadeljinson1

 

കേഡിനെ ജുഡിഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ 14 ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തു. ഇതോടെ 17ന് വൈകിട്ട് മൂന്നുവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേഡലിനെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലിന് കോടതിയില്‍ എത്തിച്ച കേഡല്‍ പ്രതിക്കൂട്ടില്‍ അക്ഷോഭ്യനായി നിന്നു. പൊലീസിനെക്കുറിച്ച് പരാതിയുണ്ടോയെന്ന് മജിസ്ട്രേട്ട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് വാഹനത്തില്‍ പുഞ്ചിരിയോടെയായിരുന്നു കേഡലിന്റെ ഇരിപ്പ്.അതിനിടെ നന്തന്‍കോട് കൂട്ടക്കൊലേക്കസ് ആസൂത്രിതമാണെന്ന പൊലീസി‍െന്‍റ വാദത്തില്‍ ദുരൂഹതയെന്ന് വിലയിരുത്തല്‍. ആഭിചാരകര്‍മങ്ങളുടെ ഭാഗമായാണ് താന്‍ കുടുംബത്തെ വകവരുത്തിയതെന്നായിരുന്നു പ്രതി കാഡല്‍ ജീന്‍സണ്‍ രാജയുടെ ആദ്യമൊഴി. ഇത് പൊലീസും സമ്മതിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ് പറയുന്നു. ഇതു സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതും. വീട്ടില്‍നിന്നുള്ള കടുത്ത അവഗണന കാരണമാണ് കൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു. എന്നാലിത് കേസ് നിലനില്‍ക്കാനുള്ള തന്ത്രമാകാമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

പ്രതിയുടെ മാനസികനില ശരിയല്ലെന്നും അയാള്‍ മൊഴി അടിക്കടി മാറ്റുന്നത് ഇക്കാരണത്താലാണെന്നും പൊലീസ് തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ കേസ് നിലനില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. മാനസികരോഗിയെ ആശുപത്രിയിലേക്ക് മാറ്റാനാകും കോടതി നിര്‍ദേശിക്കുക. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരം പ്രതിക്ക് സ്വത്തുവകകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍, ഗൂഢോദ്ദേശ്യത്തോടെ മാതാപിതാക്കളെ കൊല്ലുന്നയാള്‍ക്ക് പിന്തുടര്‍ച്ചാവകാശം ലഭിക്കാന്‍ സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത ബന്ധുക്കള്‍ക്കോ മറ്റോ ആസ്തികള്‍ കൈമാറിയേക്കാനും സാധ്യതയുണ്ട്. മാത്രമല്ല, പ്രതി മാനസികവിഭ്രാന്തിയിലാണ് കൃത്യം നടത്തിയതെന്ന വാദം തെളിയിക്കാന്‍ പൊലീസിന് ബുദ്ധിമുട്ടാകും. മറിച്ച് ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്നായാല്‍ നടപടികള്‍ ലഘൂകരിക്കാം. പൊലീസ് വാദത്തെ സാധൂകരിക്കുന്ന ശാസ്ത്രീയ തെളിവുകളും ദൃക്സാക്ഷിവിവരണങ്ങളും സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കുടുംബെത്ത ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്കായി ആരും രംഗത്തുവരാനും സാധ്യതയുണ്ടാകില്ല. ഈ സാഹചര്യത്തില്‍ ആസൂത്രിത കൊലപാതകമെന്ന് സ്ഥാപിക്കുന്നതാകും എളുപ്പവഴി. ഇതെല്ലാം സാധ്യതകള്‍ മാത്രമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അന്വേഷണത്തി‍െന്‍റ ആദ്യഘട്ടത്തില്‍ പുറത്തുവന്ന വിവരങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത്തരം തിരിമറി നടന്നിരിക്കാന്‍ സാധ്യതകളേറെയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു

Top