കൂട്ടകൊലപാതകത്തില്‍ വഴിത്തിരിവ്. കേഡലിനൊപ്പം മറ്റൊരാളും..പമ്പ് ജിവനക്കാരന്റെ നിര്‍ണായക മൊഴി.സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍.മൃതദേഹങ്ങള്‍ കത്തിക്കുന്നതിനായി പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാള്‍ സംശയം പ്രകടിപ്പിച്ചതോടെ സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം ഉയര്‍ന്നത്. കേസിലെ മുഖ്യപ്രതി കാഡല്‍ പറഞ്ഞ സമയത്ത്  സമയത്തു പെട്രോള്‍ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാര്‍ പറഞ്ഞു….prethalayam-spl

അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കേഡല്‍ കത്തിച്ചത് പെട്രോള്‍ ഒഴിച്ചായിരുന്നു. പെട്രോള്‍ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലെ ഈ പമ്പിലെ ജീവനക്കാരനാണ് നിര്‍ണായകമായ മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്. അന്ന് പെട്രോള്‍ വാങ്ങിയത് കേഡല്‍ അല്ലെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പറയുന്നത്.kedal-happy

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെട്രോള്‍ വാങ്ങിയത് മറ്റൊരാള്‍ ഓട്ടോയിലാണ് കേഡല്‍ പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലെത്തിയത്.എന്നാല്‍ പെട്രോള്‍ വാങ്ങാനായി പമ്പിലേക്ക് വന്നത് മറ്റൊരാള്‍ ആയിരുന്നു. കേഡല്‍ ഓട്ടോയില്‍ തന്നെ ഇരിക്കുകയായിരുന്നു.പതിവായി പെട്രോള്‍ വാങ്ങും ഈ പമ്പില്‍ നിന്നും കേഡല്‍ പതിവായി പെട്രോള്‍ വാങ്ങാറുണ്ടായിരുന്നുവെന്നും പമ്പ് ജീവനക്കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 6ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് കേഡല്‍ പെട്രോള്‍ വാങ്ങാനെത്തിയത്.
കൂടെ വന്നത് ആര് ?

പത്ത് ലിറ്ററിന്റെ രണ്ട് കന്നാസുകളിലായാണ് കേഡല്‍ പെട്രോള്‍ വാങ്ങിയത് എന്നും പമ്പ് ജീവനക്കാരന്‍ പറയുന്നു. കേഡലിന്റെ കൂടെ വന്നത് ആരാണ് എന്നത് സംബന്ധിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല.

മാതാപിതാക്കളേയും സഹോദരിയേയും മഴുകൊണ്ട് വെട്ടിക്കൊന്ന കേഡല്‍ ബന്ധുവായ ലളിതയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സ്വന്തം മുറിയില്‍ വെച്ച് കൊല നടത്തിയ ശേഷം കുളിമുറിയിലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.അതേസമയം, കാഡല്‍ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പറഞ്ഞു…

Top