കോഴഞ്ചേരി: വൃദ്ധയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ വീട്ടുവേലക്കാരിയായ ജാര്‍ഖണ്ഡ് സ്വദേശിനിയെ അറസ്റ്റ് ചെയ്തു. കുമ്പനാട് മുട്ടുമണ്‍ പട്ടം മേലേതില്‍ വി.എസ്. ജോര്‍ജിന്റെ ഭാര്യ മറിയാമ്മ (77) കൊല്ലപ്പെട്ട സംഭവത്തിലാണ് വീട്ടുവേലക്കാരി സുശീല (22)യാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷണം പാചകം ചെയ്യുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മറിയാമ്മയും ഭര്‍ത്താവ് ജോര്‍ജും വേലക്കാരിയും മാത്രമാണ് വീട്ടിലുണ്ടായതിരുന്നത്. രാവിലെ പത്തോടെ ജോര്‍ജ് പുറത്തപോയ ശേഷം മറിയാമ്മയും സുശീലയും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. സുശീല കൂന്താലിക്കൈ കൊണ്ട് മറിയാമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയ ജോര്‍ജ് അബോധാവസ്ഥയിലായ മറിയാമ്മയെ കണ്ട് സുശീലയോടു കാര്യം തിരക്കിയപ്പോള്‍ വീണതാണെന്നു മറുപടി നല്‍കി. മറിയാമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വീട്ടുകാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും സംശയം തോന്നിയതിനെത്തുടര്‍ന്ന് കോയിപ്രം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുശീല കുറ്റം സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.
മറിയാമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം പിന്നീട്. മക്കള്‍: ഡോ.ജേക്കബ് ജോര്‍ജ് (സി.എം.സി വെല്ലൂര്‍). ഗ്ലാഡിസ് ജോര്‍ജ് (സ്പീച്ച് തെറാപ്പിസ്റ്റ്, തിരുവല്ല).