പാക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി; ഇനാം പ്രഖ്യാപിച്ചത് മുസ്ലിം സംഘടന

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈനികരുടെ തലയറുക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് മുസ്ലിം സംഘടന രംഗത്ത്. അഞ്ച് കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്‌ലിം യുവ ആതങ്കവാദ് വിരോധി സമിതി എന്ന സംഘടനയുടെ ചെയര്‍മാന്‍ മുഹമ്മദ് ഷക്കീല്‍ സൈഫി ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.

പാരിതോഷികം നല്‍കാന്‍ സംഘടനാ പ്രവര്‍ത്തകരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ആവശ്യമായ പണം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയന്ത്രണരേഖയില്‍ രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനുള്ള മറുപടിയായാണ് പാക്ക് സൈനികരുടെ തലയറുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് ഒന്നിനാണ് നിയന്ത്രണരേഖയ്ക്കടുത്ത് പെട്രോളിങ്ങ് നടത്തുകയായിരുന്ന രണ്ട് ജവാന്‍മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തത്. സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ–പാക്ക് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തിരിക്കുകയാണ്.

Top