കോഴിക്കോട്: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരായ നിയമ നടപടി മത്സ്യത്തൊഴിലാളികളുടെ അവകാശ ലംഘനമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ഫാദര്‍ യൂജിന്‍ പെരേരയ്ക്കെതിരായി പൊലീസ് കേസ് എടുത്തത് പൊതു സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സ്വമേധയാ എടുത്ത കേസാണ് ഇത്. മന്ത്രിമാര്‍ക്ക് പോലും അങ്ങനെ ഒരു പരാതി ഉണ്ടാവില്ല. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കും, അധികാരികള്‍ക്കും പക്വത കുറവുണ്ടായി. മത്സ്യത്തൊഴിലാളികളെ സാമൂഹ്യ വിരുദ്ധരും, തീവ്ര വാദികളുമായി മുദ്ര കുത്തുന്നത് അപലപനീയമാണെന്നും ബിഷപ്പ് പ്രതികരിച്ചു.
മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അതിജീവന പോരാട്ടം നിയമ വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. മരണ വീടുകളില്‍ ചെന്നാല്‍ അധികാരികളോട് സ്വാഭാവികമായി ഉണ്ടാകുന്ന വികാര പ്രകടനം മാത്രമാണ് അവിടെ ഉണ്ടായതെന്നും ബിഷപ്പ് പറഞ്ഞു.