മൂത്തൂറ്റിലെ തൊഴിലാളി സമരം തുടരുന്നു; വിട്ടുവീഴ്ച്ചക്കില്ലാതെ മൂത്തൂറ്റ് ജോര്‍ജ്ജ്; നിക്ഷേപകര്‍ ആശങ്കയില്‍; പണയമെടുക്കാന്‍ പോലീസ് സഹായം

തിരുവനന്തപുരം: മൂത്തൂറ്റ് സമരം ഒത്തുതീര്‍പ്പുകളില്ലാതെ തുടരുമ്പോള്‍ സ്വര്‍ണ്ണം പണയം വച്ച ഉപഭോക്താക്കള്‍ വെട്ടിലായിരിക്കുകയാണ്. കല്ല്യാണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണമെടുക്കാനായി നെട്ടോട്ടമോടുകയാണ് പണയം വച്ചവര്‍. അതേ സമയം സമരം പതിനാറ് ദിവസം പിന്നിട്ടതോടെ മൂത്തൂറ്റ് സ്ഥാപനങ്ങളുടെ സാമ്പത്തീക ഇടപാടുകള്‍ പൂര്‍ണ്ണമായു സ്തംഭിച്ചിരിക്കുകയാണ്. മൂത്തൂറ്റ സമരം നീളുന്നത് ഇവിടെ ലക്ഷങ്ങള്‍ നിക്ഷേപിച്ച ഇടപാടുകാരെയും ആശങ്കയിലാക്കുന്നുണ്ട്.

നോട്ട് മാറി വാങ്ങിയ ശേഷം പണയം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ സമരം കാരണം അതിന് സാധിക്കുന്നില്ല. മിക്ക ബ്രാഞ്ചുകളും സമരം കാരണം അടഞ്ഞു കിടക്കുന്ന അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ പണയം എടുക്കാന്‍ വരുന്നവരോട് പൊലീസിനെ കൂട്ടി വരാനാണ് മുത്തൂറ്റ് മാനേജ്മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങള്‍ മിക്ക മാനേജ്മെന്റുകള്‍ക്കും ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, സ്വര്‍ണപ്പണയം എടുക്കണമെങ്കില്‍ പൊലീസിനെയും കൂട്ടി വരണമെന്ന നിര്‍ദ്ദേശം എല്ലാവരെയും ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ഇതോടെ സമരം കഴിഞ്ഞ് പണയം എടുക്കാമെന്ന് വച്ചാല്‍ വലിയ തോതില്‍ അമിത പലിശ നല്‍കേണ്ടി വരുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്കിടയില്‍ ശക്തമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് മുത്തൂറ്റിന്റെ നിര്‍ദ്ദേശം പാരയായി മാറിയിരിക്കയാണ്. ചില ബ്രാഞ്ചുകള്‍ തുറക്കുന്നുണ്ടെങ്കിലും ജീവനക്കാര്‍ കസ്റ്റമേഴ്സിനെ കടത്തി വിടുന്നില്ലെന്നാണ് മുത്തൂറ്റ് മാനേജ്മെന്റിന്റെ പരാതി. ഇത്രയൊക്കെ ആയിട്ടും ജീവനക്കാരുടെ സമരം പരിഹരിക്കാന്‍ യാതൊരു ശ്രമവും മാനേജ്മെന്റ് നടത്തിയിട്ടില്ല

പതിനാറ് ദിവസത്തെ സമരത്തിലൂടെ മുതലാളിക്ക് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപയുടെ കച്ചവടമാണ്. അതുകൊണ്ട് തന്നെ സാമ്പത്തിക നിയന്ത്രണത്തിന്റെ കാലത്ത് ചര്‍ച്ചകളിലൂടെ തൊഴില്‍ സമരത്തിന് അവസാനമുണ്ടാക്കാന്‍ മുതലാളി തന്നെ മുന്നിലെത്തുമെന്നായിരുന്നു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇഗോ കാരണം അതിന് എം ജോര്‍ജും കുടുംബവും തയ്യാറല്ല. ഇതോടെ മുത്തൂറ്റ് ഫിനാന്‍സില്‍ ആഭരണം പണയം വച്ച സാധാരണക്കാരാണ് വലയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനഇടപാട് സ്ഥാപനങ്ങളുടെ പട്ടികയെടുത്താല്‍ ബാങ്കിതര സ്ഥാപനമെന്ന നിലയില്‍ ഒന്നാം സ്ഥാനത്താണ് മലയാളികളുടെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാന്‍സ്. 95 ലക്ഷത്തോളം ഇടപാടുകളും കാല്‍ ലക്ഷത്തോളം ജീവനക്കാരുമുള്ള വന്‍കിട സ്ഥാപനം പിടിവാശിയുമായി ഒരു വശത്ത് തുടരുമ്പോള്‍ കേരളത്തിലെ ഏറ്റവും പ്രബലമായ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ സമരത്തിനിറങ്ങിയ മൂവായിരത്തോളം ജീവനക്കാര്‍ മറുവശത്തുമായി നില്‍ക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ എല്ലാം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. രണ്ട് ന്യായമായ ആവശ്യങ്ങളായിരുന്നു ജിവനക്കാര്‍ക്കായി തൊഴിലാളി സംഘടന മുന്നോട്ട് വച്ചത്. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കുക, അന്യായ സ്ഥലം മാറ്റം റദ്ദാക്കുകയെന്നിവയായിരുന്നു ഇത്. ജീവനക്കാരുടേയും ഇടപാടുകാരുടേയും വേദനയ്ക്ക് ആശ്വാസമെത്തിക്കാനായിരുന്നു ഇത്. എന്നാല്‍ മുത്തൂറ്റ മുതലാളി ഇതിന് പോലും വഴങ്ങിയില്ല.

ഇന്ത്യയില്‍ എമ്പാടും മുത്തൂറ്റിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ തന്നെയാണ് മുത്തൂറ്റിന്റെ പ്രധാന ബിസിനസ് നടക്കുന്നത്. പ്രധാനമായും സ്വര്‍ണ്ണപ്പണയമാണ് നടക്കുന്നത്. തൊഴിലാളി സമരം കൊണ്ട് മുത്തൂറ്റ് ശാഖകള്‍ അടഞ്ഞു കിടക്കുമ്പോള്‍ പണ്ടങ്ങളുമായി പണയം വെക്കാന്‍ എത്തുന്നവര്‍ തന്നെ വിരളമാണ്. സമരം ഒത്തുതീര്‍പ്പാക്കാതെ മുത്തൂറ്റ് മാനേജ്മെന്റ് കടുംപിടുത്തം തുടരുമ്പോള്‍ ഏറ്റവും വട്ടം ചുറ്റുന്നത് ഇടപാടുകാര്‍ തന്നെയാണ്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയം വച്ചവര്‍ക്ക് ഇപ്പോള്‍ പണ്ടം തിരികെ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുത്തൂറ്റ് സമരം വിനയായത് മറ്റൊരു കൂട്ടര്‍ പ്രവാസികളാണ്. വിദേശത്തുള്ള മലയാളികള്‍ നാട്ടിലേക്ക് പണമയക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം മൂത്തൂറ്റിന്റെ മണി എക്സ്ചേഞ്ചാണ്.

പിരിച്ച് വിട്ട 51 ജീവനക്കാരെയും തിരിച്ചടുക്കും വരെ സമരം തുടരുമെന്ന് തന്നെയാണ് യൂണിയന്റെ നിലപാട്. മാനേജ്മെന്റിന്റെ പ്രവണതകള്‍ക്ക് എതിരെ പ്രാദേശിക സിഐടിയു നേതാക്കള്‍ക്കും മുത്തൂറ്റ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍ എന്നിവരും ചേര്‍ന്നാണ് ഇപ്പോള്‍ വിവിധ ബ്രാഞ്ചുകളില്‍ സമരം നടത്തുന്നത്.

Top