ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടായെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിര്‍ത്താനായി. തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരെയുള്ള താക്കീതായി കണക്കാക്കുന്നില്ല. വോട്ട് കുറഞ്ഞത് പരിശോധിക്കും. പതിമൂന്നാമത്തെ ഉമ്മന്‍ചാണ്ടിയുടെ വിജയം എന്നാണ് ചാണ്ടി ഉമ്മന്‍ തന്നെ പറഞ്ഞത്.