ജെയ്ക് സി തോമസ് സിപിഎം സ്ഥാനാര്‍ത്ഥി ആയേക്കും; ഉമ്മന്‍ ചാണ്ടിക്ക് പകരം ആര്? രാഷ്ട്രീയ കേരളം പുതുപ്പള്ളിയിലേക്ക്

തിരുവനന്തപും: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിന് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത് മികച്ച നേട്ടമായാണ് സി.പി.എം കാണുന്നത്.കേന്ദ്ര കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം വിഷയത്തില്‍ സജീവ ചര്‍ച്ചയാവാമെന്നാണ് സി.പി.എം തീരുമാനം.

യു.ഡി.എഫില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് വിവരം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നായിരിക്കും സ്ഥാനാര്‍ഥിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ അങ്ങനെയല്ല പറഞ്ഞത് എന്ന് സുധാകരന്‍ പിന്നീട് തിരുത്തിയെങ്കിലും യു.ഡി.എഫ് മറ്റൊരു പേര് പരിഗണിക്കുന്നില്ല എന്ന് തന്നെയാണ് വിവരം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top