എന്റെ മകളെ പീഡിപ്പിച്ചത് ഞങ്ങളുടെ ‘ദൈവം’..:ആസാറാം ബാപ്പുവിനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ നെഞ്ചുരുക്കും തുറന്നുപറച്ചില്‍, പെണ്‍കുട്ടി സിവില്‍ സര്‍വീസ് പഠനത്തിരക്കില്‍!

ആസാറാം ഞങ്ങള്‍ക്ക് ദൈവമായിരുന്നു. ഞങ്ങളുടെ ജീവിതവും അദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു. പക്ഷെ ഒരു ദിവസം ആ ദൈവം തന്നെ എല്ലാ സന്തോഷവും നശിപ്പിച്ചു.. ആറാസാം ബാപ്പു ആശ്രമത്തില്‍ പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ അമ്മയുടെയാണ് നെഞ്ചുരുക്കും തുറന്നുപറച്ചില്‍. പതിനാറുകാരിയായ പെണ്‍കുട്ടിയേയാണ് ആസാറാം ബാപ്പു പീഡനത്തിനിരയാക്കിയത്.

2001 ലാണ് ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ ആദ്യമായി പെണ്‍കുട്ടിയുടെ പിതാവ് എത്തുന്നത്. പിന്നാലെ അദേഹം കുടുംബത്തേയും ആശ്രമത്തിലേക്ക് എത്തിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പതിനൊന്ന് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ആസാറാമിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലേക്ക് ചേര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇളയ സഹോദരണ്‍നയും ആസാറാമിന്റെ സ്‌കൂളില്‍ ചേര്‍ത്തു. മൂന്നു മക്കളില്‍ ഭര്‍ത്താവിന്റെ ഏറ്റവും പ്രിയങ്കരിയായ രണ്ടാമത്തെ മകള്‍ ജനിച്ചപ്പോഴാണ് ഇവര്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ആരംഭിക്കുന്നത്. ആസാറാം ബാപ്പുവിന്റെ അനുയായികള്‍ ആയി മാറിയതോടെ ലാഭത്തിന്റെ ഒരു ഭാഗം ആശ്രമത്തിലേക്ക് സംഭാവന ചെയ്തിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. പല ചടങ്ങുകളിലും സംഭാവന നല്‍കുകയും ഷാഹജന്‍പൂരിലെ ആസാറാം സ്ഥാപിച്ച ആശ്രമത്തിന്റെ നിര്‍മ്മാണത്തിനായി വന്‍തുകകള്‍ നല്‍കുകയും ചെയ്തുവെന്ന് ഇവര്‍ വേദനയോടെ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ദിവസം മകള്‍ ഇതു തന്നോടു വന്ന് വെളിപ്പെടുത്തിയപ്പോള്‍ തങ്ങളുടെ ജീവിതം അവിടെ തകര്‍ന്നുവെന്നാണ് വിശ്വസിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇക്കാര്യം തുറന്നു ചോദിക്കാനായി ആസാറാമിനെ കാണാന്‍ തീരുമാനിച്ച് ആശ്രമത്തില്‍ ചെന്നപ്പോള്‍ ഇതു തിരിച്ചറിഞ്ഞ് അവര്‍ അകത്തേക്ക് കടത്തി വിടാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് കേസുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. കേസുമായി പോകുനെന്ന് അറിഞ്ഞപ്പോള്‍ അനനയവുമായി ആസാറാം ബാപ്പുവിന്റെ വിശ്വസ്തര്‍ തങ്ങള്‍ക്കു മുന്നില്‍ എത്തി. പിന്നെ ഭീഷണിയുടെ സ്വരവും ഇവര്‍ ഉയര്‍ത്തി. ഷാഹ്ജഹാന്‍പൂരില്‍ നിന്ന് ജോധ്പൂരിലേക്ക് രണ്ടു വര്‍ഷത്തോളം കേസിന്റെ വിചാരണയ്ക്കായി പോകേണ്ടി വന്നു. ജഡ്ജിക്കു മുന്നില്‍ ഒരു പിഴവുപോലുമില്ലാതെ നടന്ന കാര്യം അവള്‍ ഉറക്കെ പറഞ്ഞപ്പോള്‍ എന്റെ മകള്‍ എന്റെ കണ്ണില്‍ ഒരു ഹീറോ ആയി തന്നെയാണ് തോന്നിയത്. കേസിന്റെ വിചാരണയ്ക്കിടെ ഭീഷണി ഉയര്‍ന്നുകൊണ്ടേയിരുന്നു. കേസിലെ ഒരു സാക്ഷി കൊല്ലപ്പെടുകയും ചെയ്തു. ആസാറാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ആ നിമിഷം തങ്ങളുടെ രണ്ടു വര്‍ഷത്തെയോളം അക്ഷീണ ശ്രമത്തിന് പ്രതിഫലം ലഭിച്ചുവെന്ന് ഈ അമ്മ വിശ്വസിക്കുന്നു. ഈ പെണ്‍കുട്ടി ഇപ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ഒരുങ്ങുകയാണ്…!

Top