കടുത്ത അവഗണന നേരിട്ടിരുന്ന ആദിവാസി കോളനിയാണ് മൈലംപാറ. ഇന്ന് അവിടത്തെ പെണ്‍കുട്ടികള്‍ക്കെല്ലാം ഒരേ ആഗ്രഹമാണ്, പൊലീസ് ആകണം. പൊലീസാകാനുള്ള തീവ്ര ശ്രമത്തിലാണ് അവര്‍. കോളനിയിലെ പൊലീസ് ഇടപെടലും പുരോഗമന പ്രവര്‍ത്തനങ്ങളുമാണ് ഇവരെ കടുത്ത പൊലീസ് ആരാധികമാരാക്കിമാറ്റിയത്.
പൂക്കോട്ടുംപാടം അങ്ങാടിയില്‍ നിന്ന് ഏറെ ഉള്ളിലായാണ് മൈലംപാറ കോളനി. കഴിഞ്ഞ 10 വര്‍ഷമായി ഈ കോളനി കടുത്ത അവഗണ നേരിടുകയായിരുന്നു.10 കുടുംബങ്ങളില്‍ നിന്നായി 20 പെണ്‍കുട്ടികള്‍ ഇവിടെയുണ്ട്.കോളനിയിലെ സ്ഥിതി പരിതാപകരമായതിനാല്‍ ഇവരാരും കൃത്യമായി സ്‌കൂളില്‍ പോയിരുന്നില്ല.കോളനിയിലെ പുരുഷന്‍മാരുടെ തൊഴില്‍ ചാരായ വാറ്റായിരുന്നു.പൂക്കോട്ടുംപാടം എസ്.ഐയുടെ നേതൃത്വത്തില്‍ കുട്ടികളുടെ സഹായത്തോടെ വീടുകളില്‍ പരിശോധന നടത്തി ചാരായം നശിപ്പിച്ചു,കോളനി പൊലിസ് ദത്തെടുത്തു.ഇവരുടെ ജീവിതവും മാറി.
പൊലീസുകാരുടെ നേതൃത്വത്തില്‍ വീടുകളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചു.കോളനിയിലേക്കുള്ള വഴികളും വീടുകളും മോടി കൂട്ടാനുള്ള ഒരുക്കത്തിലാണിലര്‍.കോളനിയുടെ രൂപം മാറ്റിയ പൊലിസുകാരാണ് ഇവിടുത്തെ പെണ്‍കുട്ടികളുടെ റോള്‍ മോഡല്‍,ഭാവിയില്‍ പൊലീസായാല്‍ തങ്ങള്‍ക്കും ഇങ്ങനെ സേവനങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഇവരുടെ കോളനിയില്‍ നിന്ന് സ്‌കൂളിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം.സ്‌കൂളിലേക്കുള്ള യാത്രക്കായി കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന കാര്യവും പൊലിസിന്റെ പരിഗണനയിലുണ്ട്.