ഋഷിരാജ് പുലിയെത്തുന്നു; ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും

rishiraj singh

തിരുവനന്തപുരം: പോലീസ് സേനയില്‍ ഋഷിരാജ് സിംഗിന്റെ വരവ് പല മാറ്റങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഹെല്‍മറ്റ് കര്‍ശനമാക്കിയതുമുതല്‍ പല കാര്യങ്ങളും ഋഷിരാജിന്റെ നിര്‍ദ്ദേശ പ്രകാരം കര്‍ശനമാക്കിയിരുന്നു. എക്സൈസ് കമ്മീഷണറായി എത്തുന്ന ഋഷിരാജ് സിംഗ് നടപടികള്‍ കര്‍ശനമാക്കാനാണ് ഒരുങ്ങുന്നത്.

ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. ജനങ്ങള്‍ക്ക് നേരിട്ട് തന്നെ പരാതി അറിയിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും എല്ലാ ജില്ലകളിലും രണ്ട് മാസത്തിനകം നേരിട്ട് സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ തന്നെ ഉറച്ച് നിന്നുകൊണ്ട് തന്നെയായിരിക്കും നേതൃത്വം നല്‍കുക. ആദിവാസി മേഖലകളിലെ വാറ്റിന്റെയും സ്പിരിറ്റിന്റെയും ഉപഭോഗം തടയാന്‍ സേനയെ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസിലെ അഴിച്ചു പണിയുടെ ഭാഗമായാണ് ഋഷിരാജ് സിംഗ് എക്സൈസ് കമ്മീഷണറുടെ ചുമതലയില്‍ എത്തിയത്. ഋഷിരാജ് സിംഗിനെ ബിഎസ്എഫ് എഡിജിപിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചുവെങ്കിലും കേരളത്തില്‍ തന്നെ തുടരാന്‍ ഋഷിരാജ് സിംഗ് തീരുമാനിക്കുകയായിരുന്നു. സിബിഐയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് ഋഷിരാജ് സിങ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ബിഎസ്എഫ് എഡിജിപി ആയി നിയമിച്ചതോടെ കേരളത്തില്‍ തുടരാന്‍ ഋഷിരാജ് സിംഗ് തീരുമാനിക്കുകയായിരുന്നു.

Top