തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അധിക്ഷേപം. പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് ബിജെപി നേതാവ് രംഗത്തെത്തി്. സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ബിജെപി ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍ ആണ് അധിക്ഷേപവുമായി രംഗത്തെത്തിയത്. പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോകുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത്.
ശബരിമലയെ തകര്‍ക്കാനാണ് കൊലയാളി വിജയന്‍ ശ്രമിക്കുന്നതെങ്കില്‍ അതിശക്തമായ തിരിച്ചടി കിട്ടും. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ഇടപെട്ടുകഴിഞ്ഞു. അതിനാല്‍ ഒരു കാരണവശാലും ശബരിമലയെയും ആചാരങ്ങളേയും തകര്‍ക്കാന്‍ അനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല.അഞ്ചരക്കോടി അയ്യപ്പഭക്തരെ പിണറായി വിജയന്‍ ചതിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. ശബരിമലയിലെ അവസാന വാക്ക് തന്ത്രിയാണ്. ബിജെപി സമരം സജീവമാക്കും. ‘ആണും പെണ്ണും കെട്ട, കുടുംബത്തിന് വേണ്ടാത്ത സ്ത്രീകള്‍’ എന്നിങ്ങനെ മോശം പദപ്രയോഗങ്ങളും ശിവരാജന്‍ നടത്തി.