ദിലീപിനെ കാണാന്‍ നാദിര്‍ഷ ജയിലിലെത്തി;അഴിക്കുള്ളിൽ പൊട്ടിക്കരഞ്ഞ് നാദിര്‍ഷ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ നാദിര്‍ഷ ആലുവ ജയിലിലെത്തി. പത്തുമിനിറ്റോളം നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവില്‍ നാടകീയ രംഗങ്ങള്‍ക്കാണ് ജയില്‍ സാക്ഷ്യം വഹിച്ചത്. ദിലീപിന്റെ ദയനീയ അവസ്ഥ സഹിക്കാനാവാതെ നാദിര്‍ഷ പോട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റേയും കണ്ണുകള്‍ നിറഞ്ഞു.അതേസമയം ദിലീപിന് താല്‍ക്കാലിക ആശ്വാസം നല്‍കി അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേട്ട് കോടതി പ്രേത്യേക അനുമതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി ദിലീപിനോട് നിര്‍ദേശിച്ചിരിക്കുന്നത്. പോലീസ് സംരക്ഷണയോടെ വേണം പുറത്തു പോകാനെന്നും കോടതി ആവശ്യപ്പെട്ടു. ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി. നാദിര്‍ഷയ്ക്ക് പിന്നാലെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top