ന്യൂഡല്‍ഹി: ബ്ലാക്‌മെയിലിങ്ങ് കേസിലും കള്ളപ്പണത്തിന്റെ പേരിലും കേസില്‍ കുടുങ്ങിയ നാരദ എഡിറ്റര്‍ മാത്യുസാമുവലിന്റെ വീട്ടു പടിക്കല്‍ സമരം നടത്തുമെന്ന് നാരദ ജീവനക്കാര്‍. നാരദ ഇംഗ്ലീഷ് ഹിന്ദി സൈറ്റുകള്‍ അടച്ചു പൂട്ടിയതിനു ശേഷം മുന്ന് മാസത്തോളം ശമ്പളം ഇരുപതിലധികം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ മാത്യു നാട്ടിലേയ്ക്ക് മുങ്ങുകയായിരുന്നു. ഇതിനെതിരെ ഡല്‍ഹി ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്ത ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്.
ബിഹാര്‍ എംപിയെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ച കേസിലും കോടികളുടെ കള്ളപണ കേസിലും മാത്യു സാമുവല്‍ കുടുങ്ങിയതോടെ ദുബായ് ഉള്‍പ്പെടെയുള്ള നാരദയുടെ സാമ്പത്തീക ഇടപാടുകള്‍ മരവിപ്പിച്ചതോടെയാണ് ശമ്പളം മുടങ്ങിയതെന്നാണ് വാദം.
മാത്യു സാമുവലിന്റെ തട്ടിപ്പുകള്‍ പുറംലോമറിഞ്ഞതോടെയണ് ജിവനക്കാരെ ബലിയാടാക്കി ഡല്‍ഹിയിലെ ഓഫിസ് അടച്ചുപൂട്ടിയത്. മുന്ന് മാസത്തെ ശമ്പളം നല്‍കുന്ന കാര്യത്തില്‍ ഇതുവരെ ഒരു വ്യക്തതയും മാത്യു സാമുവല്‍ വരുത്തിയിട്ടില്ല. ജീവനക്കാരുമായി എല്ലാ ബന്ധവും വിഛേദിച്ച് ഇയാള്‍ കേരളത്തിലേയ്ക്ക് മുങ്ങുകയായിരുന്നെന്നാണ് ജീവനക്കാര്‍ സോഷ്യല്‍ മീഡിയയിലുടെ ആരോപിക്കുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ മാത്യു സാമുവല്‍ തയ്യാറായിട്ടില്ല. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മാത്രമാണ് മാധ്യമ പ്രവര്‍ത്തകരോട് ഇയാള്‍ പറയുന്നത്. നാരദ മലയാളത്തിന്റെ തിരുവനന്തപുരം ഓഫീസും കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയിരുന്നു. ജീവനക്കാരെ തുടര്‍ച്ചയായി പറ്റിക്കുന്ന മാത്യുസാമുവലിന്റെ തട്ടിപ്പുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം വ്യാപകമാണ.്