ന്യൂഡല്‍ഹി: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ മാത്യുസാമുവലിന്റെ നാരദയില്‍ നീന്ന് വീണ്ടും രാജി. നാരദയുടെ സ്ഥാപക ഡയറക്ടറും വെബ് എഡിറ്ററുമായ അക്ഷയ് കുമാര്‍ വിജയനാണ് ഏറ്റവുമൊടുവില്‍ രാജി സമര്‍പ്പിച്ചത്. ഒരു മാസത്തോളമായി ശമ്പളം മുടങ്ങിയ സ്ഥാപനത്തില്‍ കേരളത്തിലെ ഹണി ട്രാപ്പിനെ കുറിച്ച് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്ത പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് നാരദയില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ രാജിവച്ചത്.
നേരത്തെ തെഹല്‍ക്കയില്‍ നിന്ന് മാത്യുസാമുവലിനൊപ്പം നാരദയിലെത്തിയ എല്ലാവരും ഇതോടെ രാജിവച്ചിരിക്കുകയാണ്. തെഹല്‍ക്കയില്‍ ബംഗാള്‍ സ്റ്റിങ് ഓപ്പറേഷന് നേതൃത്വം നല്‍കിയ എയ്ഞ്ചല്‍ എബ്രഹാമും രാജിവച്ചിരുന്നു.
നാരദ ഹിന്ദി അടുത്ത ദിവസങ്ങളില്‍ അടച്ചുപൂട്ടി സാമ്പത്തീക പ്രതിസന്ധി കുറയ്ക്കാനും മാനേജ്‌മെന്റ് നീക്കം നടത്തുന്നുണ്ട്. മുന്നംഗ ഡയറകടര്‍ ബോര്‍ഡില്‍ നിന്ന് അക്ഷയ് വിജയകുമാര്‍ കൂടി രാജിവച്ചതോടെ നിലവില്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എഡിറ്റര്‍ മാത്യുസാമുവല്‍ മാത്രമാണ് അവശേഷിക്കുന്നത്.
കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് നാരദയില്‍ മാധ്യമ പ്രവര്‍ത്തകര്‍ കൂട്ട രാജിനല്‍കിയത്. മീഡിയവണ്ണില്‍ നിന്ന് നാരദ ഇംഗ്ലീഷിന്റെ ചുമതലയേറ്റ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രനും ഒരു മാസം തികയും മുമ്പേ നാരദ വിട്ടിരുന്നു.
നാരദയുടെ തുടക്കക്കാരില്‍ നിര്‍ണായക ചുമതലകള്‍ വഹിച്ചിരുന്ന അക്ഷയ് വിജയകുമാറും, സെപ്ഷല്‍ കറസ്‌പോഡന്റും തിരുവനന്തപുരം ബ്യൂറോ ചീഫുമായ രാംകുമാറുമായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് രാംകുമാര്‍ നാരദയില്‍ നിന്ന് രാജിവച്ചത്. നാരദ മലയാളവും ഹിന്ദി നാരദയും വാര്‍ത്താ സൈറ്റുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പ്രയത്‌നിച്ച ഇവര്‍ രാജിവച്ചത് നാരദയുടെ പ്രവര്‍ത്തനങ്ങളയും ബാധിച്ചിട്ടുണ്ട്. മൂന്നുപേരുള്ള പ്രൈവറ്റ് ലിമറ്റഡ് കമ്പനിയില്‍ നിന്ന് രണ്ടുപേരും രാജി സമര്‍പ്പിച്ചതോടെ കമ്പനി ആക്ട് പ്രകാരം നാരദയുടെ പ്രവര്‍ത്തനം തന്നെ തത്വത്തില്‍ ഇല്ലാതായിരിക്കുകയാണ്. കേന്ദ്ര നിയമമനുസരിച്ച് രണ്ട് ഷെയര്‍ ഹോള്‍ഡര്‍മാരും ഡയറക്ടര്‍മാരും കമ്പനിയില്‍ ഉണ്ടായിക്കണം. രണ്ട് പേര്‍ രാജിവച്ചതോടെ നിലവില്‍ മാത്യുസാമുവല്‍ മാത്രമാണ് നാരദ മീഡിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ഡയറക്ടറായി ഉള്ളത്.
നാരദമലയാളത്തിലെ എഡിറ്റോറിയല്‍ പോളസിയുമായ ബന്ധപ്പെട്ട ചില വിവാദങ്ങളും പൊട്ടിത്തെറിയക്കി ടയാക്കിയട്ടുണ്ട്. ഹൈക്കോടതിയിലെ ഒരു പ്രമുഖ വക്കീലിനെതിരെ വ്യാജമായ വാര്‍ത്ത സൃഷ്ടിച്ചത് നാരദയില്‍ ഏറെ പരാതിക്കിടയാക്കിയിരുന്നു. നിലവിലെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കുകയും പിന്നീട് നാരദയില്‍ ചുതലയേല്‍ക്കുകയും ചെയ്ത വ്യക്തിയാണ് അഭിഭാഷകനെ അവഹേളിച്ച് വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ ദിവസം ധനമന്ത്രിയെ പരിഹസിച്ചും വ്യാജപേരില്‍ ലേഖനമെഴുതിയത് ഈ വ്യക്തിയായിരുന്നു. വ്യക്തിപരമായ അവഹേളനങ്ങള്‍ ഒഴിവാക്കണമെന്ന എഡിറ്റോറിയല്‍ പോളസി ലംഘിച്ച് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ നാരദയെ ഇയാള്‍ ഉപയോഗിക്കുകയാണെന്നാണ് മറ്റു സ്റ്റാഫുകള്‍ ചൂണ്ടികാണിക്കുന്നത്.
ആഴ്ച്ചകള്‍ക്ക് മുമ്പേ തെഹല്‍ക്കയിലെ എഡിറ്റോറിയല്‍ അംഗങ്ങളായിരുന്ന ഭൂപേഷ് സജ്ഞയ് എന്നിവര്‍ നാരദയില്‍ നിന്ന് രാജിവച്ചപ്പോഴുണ്ടായ പ്രതിസന്ധി തരണം ചെയ്തിരുന്ന എഡിറ്റോറിയല്‍ ടീമാണ് ഇപ്പോള്‍ നാരദയെ കയ്യൊഴിഞ്ഞിരിക്കുന്നതെന്നതാണ് ശ്രദ്ദേയം.