ലക്ഷ്മി നായര്‍ ആത്മഹത്യ ചെയ്താല്‍ എന്ത് ചെയ്യും അത് കൊണ്ട് രാജി ആവശ്യപെടില്ലെന്ന് നാരായണന്‍ നായര്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെടില്ലെന്ന് നാരായണന്‍ നായര്‍. ഇതിന് വിചിത്ര ന്യായമാണ് അക്കാദമി ഡയറക്ടറും പിതാവുമായ നാരായണന്‍ നായര്‍ പറയുന്നത്. രാജി ആവശ്യപ്പെട്ടാല്‍ ലക്ഷ്മി നായര്‍ പോയി ആത്മഹത്യ ചെയ്താല്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

സ്ഥാപനത്തില്‍ 27 വര്‍ഷം ജോലി ചെയ്തയാളെ അഞ്ച് വര്‍ഷം മാറ്റി നിര്‍ത്തിയാല്‍ പോരെ. ഇതില്‍ കൂടൂതല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരാളെ ഇതില്‍ കൂടുതല്‍ നാണം കെടുത്താന്‍ കഴിയുമോ എന്നും എന്നും നാരായണന്‍ നായര്‍ ചോദിച്ചു. ലോ അക്കാദമി സമരം രാഷ്ട്രീയ പ്രേരിതമായ സമരമാണെന്നും അദ്ദേഹം ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ത്ഥി സമരത്തിന്റെ പശ്ചാത്തലത്തില്‍ ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top