മാത്യുസാമുവല്‍ പറഞ്ഞത് പച്ചക്കളളമെന്ന് തെളിഞ്ഞു; ചീഫ് സെക്രട്ടറിയെ കൂടാതെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങി; നാരദയുടെ ലക്ഷ്യം ബ്ലാക്‌മെയിങ് തന്നെ !

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഇതിനെ പ്രതിരോധിക്കാന്‍ മാത്യുസാമുവല്‍ നിരത്തിയ വാദങ്ങള്‍ പച്ചക്കള്ളമെന്ന് തെളിഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ സ്റ്റിങ് ഓപ്പറേഷനില്‍ കുടുക്കാന്‍ തെഹല്‍ക്ക പദ്ധതിയിട്ടിരുന്നതായും എന്നാല്‍ അത് പൂര്‍ത്തിയാകും മുമ്പ് ഉപേക്ഷിച്ചിരുന്നുവെന്നാണ് മാത്യുസാമുവല്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ ജിജി തോംസണെ കൂടാതെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന തെളിവുകളാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഔട്ട് ലുക്കിനും ഇന്ത്യന്‍ എക്സ്രപ്രസിനും നല്‍കിയ അഭിമുഖത്തിലും മാത്യുസാമുവല്‍ ഇതേ അവകാശ വാദം തന്നെയാണ് ആവര്‍ത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെടിഡിസി മാനേജിങ് ഡയറക്ടറായിരുന്ന ഐഎഎസുകാരനെ സ്വാകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി
ഹണിട്രാപ്പില്‍ കുടുക്കുകയും വിവിധ പദ്ധതികളും പണവും അടിച്ചുമാറ്റുകയായിരുന്നുവെന്നാണ് പുറത്ത് വന്ന ഓഡിയോ തെളിയിക്കുന്നത്. പാതിയില്‍ നിലച്ച ഒളിക്യാമറ ഓപ്പറേഷനാണ് നടന്നിരുന്നതെന്ന് വാദിക്കുന്നവര്‍ കെടിഡിസിയുടെ ഉദ്യേഗസ്ഥനെ കുടുക്കിയത് എന്തിനായിരുന്നുവെന്ന് മറുപടി പറയണം.

സംസ്ഥാന ചീഫ് സെക്രട്ടറിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന യുവതി ക്യാമ്പിനറ്റ് തീരുമാനങ്ങള്‍ വരെ ചോദിച്ചു വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്നതാണ് ഞെട്ടിയ്ക്കുന്ന കാര്യം. ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കോടികള്‍ തട്ടിയെടുക്കുകയായിരുന്നു. സംസ്ഥാനത്തെ ഉന്നതരെയും രാഷ്ട്രീയാക്കാരെയും ബ്ലാക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് നാരദയെന്ന ഓണ്‍ലൈന്‍ മാധ്യമവും ആരംഭിച്ചത്. നാരദയുടെ ബ്ലാക്‌മെയില്‍ തട്ടിപ്പ് പുറത്തായതോടെ കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞ് പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ മാത്യുസാമുവലും സംഘവും ശ്രമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ കൂടി പുറത്ത് വരുന്നതോടെ മാത്യുസാമുവലും സംഘവും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടത്തിയ വന്‍വെട്ടിപ്പുകള്‍ കൂടി തെളിയും.

Top