കൊച്ചി: വിവാദ മാധ്യമ പ്രവര്‍ത്തകന്‍ മാത്യുസാമുവലിന്റെ നേതൃത്വത്തില്‍ തുടങ്ങിയ നാരദ അടച്ചുപൂട്ടി. നാരദയുടെ ഹിന്ദി ഇംഗ്ലീഷ് സൈറ്റുകളാണ് കഴിഞ്ഞ ദിവസം നിര്‍ത്തിയത്. ബ്ലാക് മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് മാത്യുസാമുവലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഡല്‍ഹി ഓഫിസിലെ ജീവനക്കാര്‍ പലരും രാജിവയ്ക്കുകയായിരുന്നു. ഇതോടെ നാരദയുടെ പ്രവര്‍ത്തനവും നിലച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ഈ രണ്ടു സൈറ്റുകളിലും അവസാന അപ്പ്‌ഡേഷന്‍ നടന്നത്. വെരിഫൈയ്ഡ് ഫേയ്‌സ് ബുക്ക് പേജാകട്ടെ അപ്രത്യക്ഷമായ അവസ്ഥയിലുമാണ്.
ബംഗാളിലെ തൃണമൂല്‍ മന്ത്രിമാരെയും നേതാക്കളെയും സ്റ്റിങ് ഓപ്പറേഷനില്‍ കുടുക്കിയാണ് നാരദ രംഗത്തെത്തുന്നത്. എന്നാല്‍ സ്റ്റിങ് ഓപ്പറേഷന്റെ മറവില്‍ വന്‍തോതില്‍ ബ്ലാക്‌മെയിലിങ്ങും പണം തട്ടലുമാണ് നടക്കുന്നതെന്ന വാര്‍ത്ത പുറത്ത് വന്നത്തോടെ നാരദ പ്രതിരോധത്തിലാവുകയായിരുന്നു.
കേരളത്തിലും മുന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുവരെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെന്ന വാര്‍ത്ത ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ വ്യാജ പരാതി കൊടുത്ത് മാാത്യുസാമുവല്‍ കള്ളക്കഥ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ദേശിയ മാധ്യമങ്ങളുള്‍പ്പെടെ മാത്യുസാമുവലിനെതിരായുള്ള തെളിവുകള്‍ പുറത്ത് വിട്ടു. ജീവനക്കാര്‍ക്ക് വന്‍ ശമ്പളം നല്‍കി മലയാളം സൈറ്റ് പൂട്ടാത്തെ കൊണ്ടുപോവുകയാണ്. തനിക്കെതിരായി വരുന്ന വാര്‍ത്തകളെ സോഷ്യല്‍ മീഡിയയില്‍ പ്രതിരോധിക്കാനും വെള്ളപൂശാനും ഇടത് ആഭിമുഖ്യമുള്ള ഒരു മാധ്യമപ്രവര്‍ത്തകന് പ്രത്യേക ശമ്പളം നല്‍കിയും മാത്യു സാമുവല്‍ നിയമിച്ചിരുന്നു.