സമാധാന നൊബേൽ ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗസ് മുഹമ്മദിക്ക്

ഓസ്ലോ: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നര്‍ഗസിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. നൊബേല്‍ സമ്മാനം ലഭിക്കുന്ന 19ാമത് വനിതയാണ് നര്‍ഗസ്.

13 തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള നര്‍ഗസ് ഇപ്പോഴും ജയിലിലാണ്. 12 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് നര്‍ഗസ്. വധശിക്ഷയ്‌ക്കെതിരെ നര്‍ഗസ് നിരന്തരം പോരാടി. ടെഹ്‌റാനിലെ ജയിലിലാണ് 51 കാരിയായ നര്‍ഗസ് ഇപ്പോഴുള്ളത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നര്‍ഗസിനെ ഇറാന്‍ ഭരണകൂടം ശിക്ഷിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top