ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ ക്യൂ 100 മീറ്ററിൽ കൂടുതലായാൽ ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിടണം; ടോൾ പിരിക്കുന്നതിന് 10 സെക്കന്റിൽ കൂടുതൽ സമയം ചെലവഴിക്കരുത് : പുതിയ മാർഗനിർദ്ദേശങ്ങളുമായി നാഷണൽ ഹൈവേ അതോറിട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടോൾ പ്ലാസകളിൽ 10 സെക്കന്റിൽ കൂടുതൽ സമയം ചെലവിടരുതെന്ന് നാഷണൽ ഹൈവേ അതോറിട്ടി. ടോൾ പ്ലാസകളുടെ പ്രവർത്തനം ആയി ബന്ധപ്പെട്ട പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പുറമെ ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ ക്യൂ 100 മീറ്ററിൽ കൂടരുതെന്നും പുതിയ മാർഗ നിർദേശത്തിൽ പറയുന്നു. 100 മീറ്ററിൽ കൂടുതൽ ദൂരം വാഹനങ്ങൾ നിരനിരയായി കിടക്കുന്നുണ്ടെങ്കിൽ ടോൾ ഈടാക്കാതെ വാഹനങ്ങൾ കടത്തിവിട്ട് ക്യൂവിന്റെ നീളം 100 മീറ്റർ ലേക്ക് കുറയ്ക്കണമെന്നും നിർദ്ദേശമുണ്ട്.

ഇതിനായി ടോൾപ്ലാസയിൽ നിന്നും 100 മീറ്റർ അകലെയായി മഞ്ഞ നിറത്തിലുള്ള അടയാളം രേഖപ്പെടുത്തണം.

അതേസമയം ടോൾ പ്ലാസ കളിലൂടെ കടന്നുപോകുന്ന 96 ശതമാനത്തിലേറെ വാഹനങ്ങളും ഫാസ്റ്റ് ടാഗ് എടുത്തതായാണ് വിലയിരുത്തൽ.

Top