
ന്യൂഡൽഹി :ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പ്രസ്താവനയ്‌ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍.ദിലീപ്, സജി നന്ത്യാട്ട്, സലിം കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് പരാതി നല്‍കിയത്.
ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് വിശദീകരണം തേടും.
നടി നുണ പറയുകയാണെന്നും ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കണമെന്നും സലിം കുമാര്‍ ഫെയ്സ്ബുക്കില്‍ എഴുതി. പ്രസ്താവന വിവാദമായതോടെ സലിം കുമാര്‍ മാപ്പു പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. പരാമര്‍ശത്തില്‍ അമ്മ ജനറല്‍ ബോഡി യോഗത്തിനിടെ ദിലീപും മാപ്പുപറഞ്ഞു.
നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനമായിരുന്നെന്നും ദിലീപ് നേരിട്ടത് നീണ്ട നാല് മാസത്തെ പീഡനമെന്നുമായിരുന്നു സജി നന്ത്യാട്ടിന്റെ പ്രസ്താവന. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ഇയാള്‍ പിന്നീട് മാപ്പുപറഞ്ഞു തലയൂരി.