സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.സിദ്ദിഖിന് എല്ലാം അറിയാം?പോലീസിനു മുന്നില്‍ വിയര്‍ത്ത് സിദ്ദിഖ്..നിർണ്ണായക തെളിവുകളുമായി പോലീസ്

കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ സിദ്ദിഖിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപുമായി ഏറെ അടുപ്പമുള്ളയാൾ എന്ന നിലയിലാണ് സിദ്ദിഖിനെയും ചോദ്യം ചെയ്തത്. നടിയെ അക്രമിക്കുന്നത് സംബന്ധിച്ച്‌ മുന്‍കൂര്‍ അറിയാമായിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. ദിലീപുമായുള്ള സാമ്ബത്തിക ഇടപാടുകള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ ആദ്യം ചോദ്യം ചെയ്ത ജൂണ്‍ 28 ന് സിദ്ധിഖ് ആലുവ പൊലീസ് ക്ലബ്ബിലെത്തിയിരുന്നു.ഇത് സിദ്ധിഖിനെ ആരെങ്കിലും പറഞ്ഞുവിട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ആരും പറഞ്ഞുവിട്ടതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പോലീസ് ക്ലബ്ബില്‍ വന്നതെന്നും സിദ്ധിഖ് മൊഴി നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്ബാണ് അന്വേഷണ സംഘം സിദ്ധിഖിനെ ചോദ്യം ചെയ്തത് എന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.ദിലീപിന്റെ കാക്കനാട്ടെ സ്ഥാപനത്തില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച്‌ എത്തിയിരുന്നോ എന്നും അന്വേഷണസംഘം തിരക്കി. എന്നാല്‍ അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് മറുപടി പറഞ്ഞത്.siddikk actor

അതിക്രമത്തിന് ഇരയായ നടിയും ദിലീപും തമ്മിലുള്ള പിണക്കത്തിനു കാരണമായ സംഭവം നടന്നതെന്നു പറയപ്പെടുന്ന സ്റ്റേജ് ഷോയിൽ സിദ്ദിഖും പങ്കെടുത്തിരുന്നു. ഇതു സംബന്ധിച്ചും പൊലീസ് വിവരങ്ങൾ തേടി.‘അമ്മ’ യോഗത്തിൽ ആരൊക്കെയാണ് ദിലീപിന് അനുകൂലമായി സംസാരിച്ചത്, 2013ലെ താരനിശയ്ക്കിടയിൽ ദിലീപും ഇരയായ നടിയും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ഇവരെ പിടിച്ചുമാറ്റാൻ എത്തിയവർ ആരൊക്കെയാണ്, ഈ സംഭവത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാമോ തുടങ്ങിയ വിവരങ്ങളാണ് സിദ്ദിഖിൽനിന്നും ചോദിച്ചറിഞ്ഞത്. താരനിശയ്ക്കിടെ നടിയും ദിലീപും തമ്മിൽ പ്രശ്നമുണ്ടായെന്ന് സിദ്ദിഖ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അന്ന് പ്രശ്നമുണ്ടായപ്പോൾ ഇവരെ പിടിച്ചുമാറ്റിയത് താനാണെന്നും സിദ്ദിഖ് മൊഴി നൽകിയതായാണ് ലഭ്യമാകുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ അറസ്റ്റിനു മുൻപ്, നടനെയും സംവിധായകൻ നാദിർഷയേയും പതിമൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയിൽ പൊലീസ് ക്ലബ്ബിലെത്തിയ ഏക നടൻ സിദ്ദിഖായിരുന്നു. ചോദ്യം ചെയ്യൽ പുലർച്ചെ 1.30 ആയിട്ടും അവസാനിക്കാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് സ്ഥലത്തെത്തിയത്. എന്നാൽ, ദിലീപിനെ കാണണമെന്ന സിദ്ദിഖിന്റെ ആവശ്യം അന്ന് പൊലീസ് തള്ളിയിരുന്നു. തുടർന്ന് പുറത്തു കാത്തുനിന്ന സിദ്ദിഖ്, ദിലീപിനെയും നാദിർഷയേയും പൊലീസ് വിട്ടയച്ചശേഷം ഇവരെ കൂട്ടിയാണ് മടങ്ങിയത്. ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യുമോയെന്നും പറയാനാവില്ലെന്നും    റൂറല്‍ എസ്പി  എ.വി. ജോര്‍ജ്പറഞ്ഞു.

അതേസമയം പള്‍സര്‍ സുനിയെ അറിയാമെന്നും ദിലീപിനുവേണ്ടി ഫോണില്‍ സംസാരിച്ചുവെന്നും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.സുനി ദിലീപിനെ ഫോണില്‍ വിളിച്ചപ്പോള്‍ താനായിരുന്നു ഫോണ്‍ എടുത്തത്. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ സംസാരിച്ചത് ദിലീപിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അപ്പുണ്ണി പറഞ്ഞു.അതേസമയം നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് എല്ലാവരും വലപൊട്ടിച്ച്‌ പുറത്ത് വരുമെന്ന് പള്‍സര്‍ സുനി പറഞ്ഞു.പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

Top