കണ്ണൂര്‍:നവരാത്രി ആഘോഷങ്ങളെ വര്‍ഗ്ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നതായി സി.പി.എം ആരോപിച്ചു. ആര്‍എസ്എസുകാര്‍ നവരാത്രി ആഘോഷങ്ങളെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ളാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. ഭക്തരും വിശ്വാസികളും നടത്തുന്ന ആഘോഷങ്ങളെ പിന്തുണക്കും. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 2 വരെ വര്‍ഗ്ഗീയവിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ഈ പരിപാടിയുടെ ഭാഗമാകാമെന്നും ജയരാജന്‍ വ്യക്തമാക്കി.