ന്യൂയോര്‍ക്ക്:ഐസിസില്‍ ചേര്‍ന്ന വിദേശ പൗരന്മാരെ സംബന്ധിച്ച യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് അടുത്ത ദിവസം പുറത്തുവിടും. യു.എന്‍ സമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഐസിസ് ഭീഷണിയുള്ളതും മറ്റ് ഭീകരവാദ സംഘടനകള്‍ സജീവവുമായ രാജ്യങ്ങളിലെ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കും. 2011 മുതല്‍ മുപ്പതിനായിരത്തോളം വിദേശ ഭീകരര്‍ ഇറാഖിലും സിറിയയിലും എത്തിയതായി യു.എസ് ഇന്റലിജന്‍സ്കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും ഐസിസില്‍ ചേര്‍ന്നതായാണ് സൂചന. ഇതില്‍ 250 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നതായാണ് വിവരം.
ഇറാഖിലും സിറിയയിലും ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയും സഖ്യകക്ഷികളും തുടരുന്ന വ്യോമാക്രമണത്തിന് പുറമെ സിറിയന്‍ സര്‍ക്കാരിനെതിരെ വിമതരെ പരിശീലിപ്പിക്കാന്‍ 500 മില്യണ്‍ ഡോളര്‍ അനുവദിക്കാനും പെന്റഗണ്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സിറിയയിലെ ഐസിസ് വിരുദ്ധ നടപടികള്‍ക്ക് വിപരീത ഫലമുണ്ടാക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം യു.എസ് പരിശീലനം ലഭിച്ച വിമതര്‍ക്ക് അല്‍ ക്വായ്ദ സംഘത്തിന് ആയുധങ്ങള്‍ വിട്ടു നല്‍കി അനുരഞ്ജനമുണ്ടാക്കേണ്ടി വന്നിരുന്നു