കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് മണിവരെയുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു. നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. മുല്ലപ്പെരിയാറും ഇടുക്കി ചെറുതോണി അണക്കെട്ടും തുറന്നതോടെയാണ് വിമാനത്താവളം അടയ്‌ക്കേണ്ടിവന്നത്. അല്‍പസമയത്തിനകം ചേരുന്ന അവലോകന യോഗത്തിന് ശേഷം തുടര്‍ നടപടി തീരുമാനിക്കും.
വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെ നാലു മുതല്‍ ഏഴുവരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പുലര്‍ച്ചെ അഞ്ചരയോടെ ഇത് ഉച്ചയ്ക്കു രണ്ടു മണി വരെ നീട്ടുകയായിരുന്നു.
പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ ആമന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് സര്‍വീസ് രണ്ടു മണി വരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുള്ളതും വിമാനത്താവളത്തിലും പരിസരത്തും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണ് സര്‍വീസ് നിര്‍ത്തിവച്ചത്.
വഴി തിരിച്ചുവിട്ട വിമാനങ്ങള്‍:
എയര്‍ഇന്ത്യ ജിദ്ദ മുംബൈക്ക്
ജെറ്റ് ദോഹ ബെംഗളൂരുവിലേക്ക്
ഇന്‍ഡിഗോ ദുബായ് ബെംഗളൂരുവിലേക്ക്