സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല മെസ്സേജ് അയച്ച വ്യക്തിക്ക് സ്ക്രീന്‍ ഷോട്ടിലൂടെ എട്ടിന്റെ പണി കൊടുത്ത് നേഹ സക്സേന. താരത്തിന്റെ പി.ആര് മാനേജരോടാണ് ദുബായില്‍ നിന്നുള്ള യുവാവ് മോശമായ രീതിയിലുള്ള മെസ്സേജ് അയച്ചത്. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ കിട്ടുമോ എന്നായിരുന്നു വാട്സാപ്പ് സന്ദേശം. ദുബായില്‍ ഒരു രാത്രിയിലേക്ക് താരത്തെ ലഭിക്കുമോ എന്നായിരുന്നു വാട്സ് ആപ്പ് ചാറ്റിലൂടെ ഇയാളുടെ ചോദ്യം.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് സഹിതം നേഹ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. യു.എ.ഇയിലുള്ള സുഹൃത്തുക്കള്‍ ഇയാളെ തിരിച്ചറിയണമെന്നും ഇത്തരത്തിലുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് നേഹ പറയുന്നത്. സ്ത്രീകളോടുള്ള ഇയാളുടെ മനോഭാവം എന്താണെന്ന് ഇയാളുടെ കുടുംബം തിരിച്ചറിയണമെന്നും നേഹ പറഞ്ഞു.’അയാളുടെ ഫോണ്‍ ആരോ ഹാക്ക് ചെയ്തതാണെന്നാണ് ഇപ്പോള്‍ അയാള്‍ അവകാശപ്പെടുന്നത്.
അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടതാണെങ്കില്‍ എന്റെ പിആര്‍ മാനേജറുടെ മെസേജ് വന്നപ്പോള്‍ എന്തിന് ആ നമ്പര്‍ ബ്ലോക്ക് ചെയ്തു. ഈ സംഭവത്തിനുശേഷം ഒന്നു വിളിച്ച് ക്ഷമാപണം നടത്താനോ അല്ലെങ്കില്‍ മാപ്പ് എഴുതി അയക്കാനോ കൂട്ടാക്കിയില്ല. അതുകൊണ്ടാണ് അയാളുടെ വിവരങ്ങള്‍ സഹിതം സമൂഹമാധ്യമത്തിലൂടെ എഴുതിയത്.’ ‘ഇത്തരത്തിലുള്ള ആളുകള്‍ സമൂഹത്തിനു തന്നെ നാണക്കേടാണ്. അയാളുടെ കയ്യില്‍ നിന്നും മാപ്പ് എഴുതി ലഭിക്കാതെ ഇയാള്‍ക്ക് മാപ്പുനല്‍കില്ല.’നേഹ വ്യക്തമാക്കി. മമ്മൂട്ടി നായകനായ കസബ, മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് നേഹ.