നടിമാര്‍ വേശ്യകളും കുടുംബം കലക്കികളുമാണെന്ന് നിര്‍മ്മാതാവിന്റെ ഭാര്യ; നിന്റെ ഭര്‍ത്താവിനും അവിഹിതം ഉണ്ടാകുമെന്ന് സോഷ്യല്‍മീഡിയ

നടിമാര്‍ വേശ്യകളും കുടുംബം കലക്കികളുമാണെന്ന് ആരോപിച്ച് നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ നേഹ. തമിഴ് സിനിമയിലെ നടിമാരെ പറ്റിയുള്ള ഈ വിവാദപരാമര്‍ശം ട്വിറ്ററിലൂടെയാണ് നേഹ പങ്കുവെച്ചത്. ഒരു പുരുഷനും കുട്ടിയല്ല, എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ പുരുഷന്മാര്‍ അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്നു, അത് അവര്‍ക്ക് കുടുംബങ്ങളെ വരെ തകര്‍ക്കാനുള്ള ശക്തി നല്‍കുകയാണെന്ന് നേഹ ആരോപിക്കുന്നു. നേഹയുടെ ട്വീറ്റ് കണ്ട ഫോളോവേഴ്‌സ് ഗണനവേല്‍ രാജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും നേഹ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത് സുചിലീക്‌സിനു സമാനമാണെന്നും അഭിപ്രായപ്പെട്ടു. അതേതുടര്‍ന്ന് തന്റെ ട്വീറ്റ് നേഹ തന്നെ ഡിലീറ്റ് ചെയ്തു. അതിനു ശേഷം തന്റെ കുടുംബത്തെക്കുറിച്ചല്ല, മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥ കണ്ട് അതിനെതിരെ പ്രതികരിച്ചതാണെന്ന് നേഹ വ്യക്തമാക്കി.

Latest
Widgets Magazine