കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള രാജിവെക്കുന്നു. വെള്ളിയാഴ്ച പാര്‍ലമെന്റിലാണ് അദ്ദേഹം രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജിക്കത്ത് ഉടന്‍തന്നെ പ്രസിഡന്റ് രാം ഭരണ്‍ യാദവിന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
2014 ഫെബ്രുവരി 10നായിരുന്നു പ്രധാനമന്ത്രിയായി സുശീല്‍ കൊയ്‌രാള സ്ഥാനമേറ്റത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ 601 അംഗ അസംബ്ലിയില്‍ 405 വോട്ട് നേടിയായിരുന്നു കൊയ്‌രാള പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് സുശീല്‍ കൊയ്‌രാള. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുനിഫൈഡ് മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ്) ചെയര്‍മാന്‍ ഖാഡ്ഗ പ്രസാദ് ശര്‍മ ഒലിയാണ് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി. പുതിയ ഭരണഘടന നിലവില്‍ വന്ന ശേഷമുള്ള ആദ്യ പാര്‍ലമെന്റ് യോഗമാണ് വെള്ളിയാഴ്ച നടന്നത്.പുതിയഭരണഘടന പ്രകാരം രാജ്യത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് സ്പീക്കര്‍ എന്നിവര്‍ക്കായുള്ള തിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഇക്കാര്യം പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ സഭാ അംഗങ്ങളുമായി കൂടിയാലോചിച്ചതായി മന്ത്രി ലാല്‍ ബാബു പണ്ഡിറ്റ് പറഞ്ഞു. ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് സൂചന.പുതിയ ഭരണഘടനപ്രകാരം പാര്‍ലമെന്റ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയും 20 ദിവസത്തിനുള്ളില്‍ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കറും ഒരു മാസത്തിനുള്ളില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരമേല്‍ക്കണം
Tags: nepal . new constitution