ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ ഹോളോഗ്രാം പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്തത്.
ഗ്രാനൈറ്റ് ശിലയില്‍ തീര്‍ത്ത പ്രതിമ സ്ഥാപിക്കുന്നതുവരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ തുടരുമെന്നും ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്നുമാണ് പ്രതിമ മോദി അനാച്ഛാദനം ചെയ്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ തലകുനിക്കാന്‍ വിസമ്മതിച്ച ആളാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലേസര്‍ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യാഗേറ്റില്‍ സ്ഥാപിച്ചിരിക്കുന്നത്. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരത്തില്‍ 6 അടി വീതിയാണ് ഉണ്ടായിരിക്കുക.