വലിയ കുരിശിന് പകരം വന്ന മരക്കുരിശ് നീക്കം ചെയ്തു; രണ്ട് പേര്‍ കസ്റ്റഡിയില്‍; സ്പിരിറ്റ് ഇന്‍ ജീസസിന്റെ വാഹനവും പിടിച്ചെടുത്തു

മൂന്നാര്‍: ചിന്നക്കനാല്‍ വില്ലേജിലെ പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തുസ്ഥാപിച്ച മരക്കുരിശ് കാണാതായി. പുതിയ കുരിശ് നീക്കിയതാരാണെന്നു വ്യക്തമല്ല. എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്‍പ്പറ്റ സ്വദേശി രാജുവും രാജകുമാരി സ്വദേശി സിബിയുമായാണ് പിടിയിലായത്. സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനാ സ്ഥാപകന്‍ ടോം സ്‌കറിയയുടെ വാഹനത്തില്‍നിന്നാണ് ഇവരെ പിടികൂടിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവസ്ഥലത്ത് ഇവരെ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയായിരിക്കാം മരക്കുരിശ് നീക്കം ചെയ്തതെന്നാണ് വിവരങ്ങള്‍. കുരിശ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് ചിന്നക്കനാല്‍ വില്ലേജ് ഓഫിസറോട് ഉടുമ്പന്‍ചോല അഡീഷണല്‍ തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലം ഉദ്യോഗസ്ഥര്‍ ഇന്ന് സന്ദര്‍ശിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം ജില്ലാ ഭരണകൂടം കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് ഇന്നലെയാണ് പുതിയ മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. ജെസിബി ഉപയോഗിച്ച് ഭൂസംരക്ഷണ സേന പൊളിച്ച് നീക്കിയ പഴയ ലോഹക്കുരിശിന്റെ സ്ഥാനത്തായിരുന്നു പുതിയ മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. ഇത് സംബന്ധിച്ച് ശാന്തന്‍പാറ പൊലീസില്‍ ഇന്നലെ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിച്ചതുമായിരുന്നു. ഈ സാഹചര്യത്തിലാണ് അഞ്ചടി ഉയരമുളള മരക്കുരിശ് കാണാതായത്. പുതിയ കുരിശ് സ്ഥാപിച്ചതുമായി സ്പിരിറ്റ് ഇന്‍ ജീസസ് സംഘടനയ്ക്ക് ബന്ധമില്ലെന്ന് അനുഭാവികള്‍ വ്യക്തമാക്കിയിരുന്നു.

ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചുനല്‍കിയിട്ടില്ല. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഇവിടം പുറമ്പോക്ക് ഭൂമിയാണ്. ഇവിടെയാണ് വലിയ ഇരുമ്പ് ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് ആദ്യം സ്ഥാപിച്ചിരുന്നത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയിരുന്നു.

ഏപ്രില്‍ 20 വ്യാഴാഴ്ച ജില്ലാ ഭരണകൂടം ഈ കുരിശ് നീക്കം ചെയ്തതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലും കുരിശ് പൊളിച്ചുനീക്കിയതും വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് പാപ്പാത്തിചോലയില്‍ രണ്ടാമത്തെ മരക്കുരിശ് പ്രത്യക്ഷപ്പെടുന്നതും.

Top