മദ്യം വ്യാപിപ്പിക്കുന്ന സർക്കാർ നടപടികളിൽ തികഞ്ഞ ദുരൂഹത: ജുഡീഷ്യൽ അന്വേഷണം വേണം-വിഎം സുധീരൻ

കൊച്ചി:മദ്യലഭ്യത വർധിപ്പിക്കുന്ന നിലയിൽ പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും തുടങ്ങാനും നിലവിലുള്ള ഡിസ്റ്റിലറികളുടെ ഉൽപാദന ശേഷി വർദ്ധിപ്പിക്കാനും അനുമതി നൽകിയ സർക്കാർ നടപടി കടുത്ത ജനവഞ്ചനയാണെന്ന് വിഎം സുധീരൻ

നാടാകെ മദ്യശാലകൾ തുറന്ന് മദ്യവ്യാപനം നടത്തിവരുന്ന സർക്കാർ നടപടികളുടെ തുടർച്ചയാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

“മദ്യം കേരളത്തില്‍ ഗുരുതരമായ ഒരു സാമൂഹ്യ വിപത്തായി മാറിയിട്ടുണ്ട്‌. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്‌ക്കാന്‍ സഹായകരമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക.” എന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെ തുടർച്ചയായി ലംഘിച്ചു വരുന്നതിൻറെ ഭാഗമാണ് ഈ നടപടിയും.

ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാക്കളോ മറ്റ് മന്ത്രിമാരോ പോലും അറിയാതെ അതീവ രഹസ്യമായി സ്വീകരിച്ച ഈ നടപടികളിൽ തികഞ്ഞ ദുരൂഹത നിലനിൽക്കുന്നു.

അതുകൊണ്ടുതന്നെ ഇക്കാര്യത്തെ കുറിച്ച് ഒരു ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം.

മദ്യലഭ്യത വ്യാപകമാക്കി മദ്യ ഉപയോഗം വർദ്ധിപ്പിച്ച് കേരളത്തെ വലിയൊരു സാമൂഹ്യ ദുരന്തത്തിലേക്ക് നയിക്കുന്ന ഇത്തരം നടപടികളിൽനിന്ന് സർക്കാർ പിന്തിരിയണം. ഇപ്പോഴത്തെ ഉത്തരവുകൾ റദ്ദാക്കുകയും വേണം.

Top