കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; ബിജെപി രണ്ടാമത്

ബാഗ്ലൂർ :രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന് അഭിപ്രായ സര്‍വേകള്‍. തിരഞ്ഞെടുപ്പില്‍ നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകും. ബിജെപി രണ്ടാം സ്ഥാനത്തും ജനതാദള്‍ സെക്കുലര്‍ മൂന്നാം സ്ഥാനത്തുമെത്തുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. ടൈംസ് നൗ- വിഎംആര്‍ സര്‍വേ ഫലമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മൂന്നാം സ്ഥാനത്ത് എത്തുന്ന ജെഡിഎസിന്റെ തീരുമാനം ആയിരിക്കും സംസ്ഥാനം ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 113 സീറ്റ് ആണ്.സര്‍വേ പ്രകാരം കോണ്‍ഗ്രസിന് 91ഉം ബി.ജെ.പിക്ക് 89ഉം സീറ്റുകളുമാണ് ലഭിക്കുക. ജെഡിഎസ്-ബിഎസ്പി സഖ്യം 40 സീറ്റുകള്‍ നേടി നിര്‍ണായക പങ്ക് വഹിക്കുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 2013ല്‍ നേടിയ 40 സീറ്റിനെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തും. നിലവിലുള്ള 122ല്‍ നിന്ന് കോണ്‍ഗ്രസ് 91 സീറ്റിലേക്ക് കുറയുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വെ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തുമെന്ന തരത്തില്‍ സി-ഫോര്‍ ഏജന്‍സി സര്‍വേ ഫലം പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് സീറ്റ് നില 123ല്‍ നിന്ന് 126 ആകും. ബിജെപിയുടേത് 40ല്‍ നിന്ന് 70 ആയി ഉയരും. എന്നാല്‍, 40 സീറ്റ് ലഭിച്ച ജെ.ഡി.എസ് 27 സീറ്റിലേക്ക് ഒതുങ്ങുമെന്ന് സര്‍വെ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ എബിപിസിഎസ്ഡിഎസ് സര്‍വേ ഫലം ബിജെപിക്കാണ് നേരിയ മുന്‍തൂക്കം നല്‍കുന്നത്. ബിജെപിക്ക് 89 മുതല്‍ 95 സീറ്റു കിട്ടുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന് 85 മുതല്‍ 91 വരെ സീറ്റുകള്‍. എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ് 32 മുതല്‍ 38 വരെ സീറ്റുകള്‍ നേടും.shah and siddaramaഎന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കരസ്ഥമാക്കുമെന്ന് എബിപി സർവ്വെ . 30 ശതമാനം വോട്ടർമാർ മാത്രമാണ് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാകണമെന്നും കോൺഗ്രസ് അധികാരത്തിൽ വരണമെന്നും ആഗ്രഹിക്കുന്നതെന്നും സർവ്വെ വ്യക്തമാക്കുന്നു.ബിജെപിക്ക് 89 മുതൽ 95 സീറ്റ് ലഭിക്കുമെന്നാണ് സർവ്വെ ഫലം വ്യക്തമാക്കുന്നത്. കോൺഗ്രസിന് 85 മുതൽ 91, ജെഡിഎസിന് 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവ്വെയിൽ പറയുന്നു. ബിജെപിക്ക് ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ ലഭിക്കും. ബിജെപിയെ ആറുപത് ഥസമാനവും പിന്തപുണയ്ക്കുന്നത് ലിംഗായത്ത് വിഭാഗമായിരിക്കും.

224 സീറ്റിലേക്ക് മെയ് 12നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 113 സീറ്റാണ് കോൺഗ്രസ് നേടിയത്. ബിജെപി 50 ഉം ജെഡിഎസ് 40 വീതവും സീറ്റുകൾ നേടിയിരുന്നു. സിദ്ധരാമയ്യയുടെ ഭരണനേട്ടത്തെ കുറിച്ച് 51 ശതമാനം പേരും നല്ല വിലയിരുത്തലുകളാണ് നൽകിയത്. എങ്കിലും സർക്കാർ മാറണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ കണക്ക് രണ്ടാമതും കർണാടകയിൽ അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന കോൺഗ്രസിന് വെല്ലുവിളിയാണ്.

അതേസമയം ഇന്ത്യ ടുഡേയുടെ സർവ്വെയിൽ കോൺഗ്രസ് ഭരണം നിലനിർത്തുമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം ജനതാദള്‍ 98 സീറ്റുകളാണ് ഒഴിച്ചിട്ടിരിക്കുന്നത്. അവസാന നിമിഷത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിക്കാത്ത നിരവധി നേതാക്കളുണ്ട്. ഇവര്‍ക്ക് നേതൃത്വത്തോട് എതിര്‍പ്പുണ്ട്. മത്സരിക്കാന്‍ സീറ്റ് നല്‍കിയാല്‍ ഇവര്‍ എളുപ്പത്തില്‍ പാര്‍ട്ടി വിടുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

Top