ഈസ്റ്റര്‍ അവധി ആഘോഷത്തില്‍ തിമിര്‍ത്ത് ബ്രിട്ടീഷുകാര്‍; അല്‍പ്പ വസ്ത്രധാരികളായി തെരുവില്‍; പൊലീസിന് തലവേദന

അവധി ആഘോഷത്തിന്റ തിമിര്‍പ്പിലാണ് ബ്രിട്ടീഷുകാര്‍. കഠിനമായി ജോലിചെയ്യുന്നവരെങ്കിലും തങ്ങള്‍ക്ക് കിട്ടുന്ന ഒഴിവു ദിനങ്ങള്‍ മതിമറന്ന് ആഗോഷിക്കുന്നതിന് ഒരു മടിയുമില്ലാത്തവരാണ് ബ്രിട്ടീഷുകാര്‍. ഇപ്പോഴിതാ നാല് ദിവസത്തെ ഈസ്റ്റര്‍ ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് സമാഗതമായപ്പോള്‍ അതും മതിമറന്ന് ആഘോഷിക്കാന്‍ ബ്രിട്ടീഷ് ജനത തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്.

 This man has wrapped up against the chill but his female pals decided to go out with their outfits, leaving their coats at home

തുളച്ച് കയറുന്ന തണുപ്പ് വക വയ്ക്കാതെ അല്‍പവസ്ത്രം ധരിച്ച് പുരുഷന്മാരെ ആകര്‍ഷിക്കാന്‍ സുന്ദരികള്‍ ധാരാളമായി തെരുവിലിറങ്ങുന്നുണ്ട്. ഈ അവസരത്തില്‍ മദ്യപിച്ച് ലക്ക് കെട്ടവരെ വീട്ടില്‍ എത്തിച്ച് പൊലീസ് മടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 One woman couldn't quite get back onto her feet after hitting the pavement

ഇന്നലെ അതിരാവിലെ തന്നെ ഇത്തരം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് നിരവധി പേരാണ് വിവിധ തെരുവുകളിലെത്തിയിരുന്നത്. ബെര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍ സിറ്റി സെന്ററുകളില്‍ പബുകളില്‍ നിന്നും ക്ലബുകളില്‍ നിന്നും രാത്രി വൈകുവോളം നീണ്ട ആഘോഷം കഴിഞ്ഞ് ലഹരിയില്‍ ആടിയാടി പോകുന്ന നിരവധി പേരെ ഈ അവസരത്തില്‍ കണ്ടിരുന്നു. ദുഃഖവെള്ളിയും ഈസ്റ്റര്‍ മണ്‍ഡേയും ചേര്‍ന്ന് ഈ വീക്കെന്‍ഡില്‍ രണ്ട് ദിവസം അധികം അവധി ലഭിച്ചതാണ് മിക്കവരെയും മതിമറന്നാഘോഷിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

 One woman in Birmingham was picked up and carried away after a big night out

എന്നാല്‍ ചിലര്‍ ആഘോഷത്തിന്റെ അതിര് ലംഘിക്കാന്‍ തുടങ്ങിയതാണ് അധികൃതരുടെ തലവേദന വര്‍ധിപ്പിച്ചിരിക്കുന്നത്. നിരവധി പേര്‍ ലഹരിയില്‍ കാലിടറി തെരുവുകളില്‍ വീണ് കിടക്കുന്നത് കാണാമായിരുന്നു. ചിലര്‍ ഛര്‍ദിക്കുന്നുമുണ്ടായിരുന്നു. ചിലരെ സുഹൃത്തുക്കള്‍ എടുത്തുകൊണ്ട് പോയി വീട്ടിലെത്തിക്കേണ്ടിയും വന്നിരുന്നു. ഇത്തരക്കാരെ കൊണ്ടുപോകുന്നതിനായി ബെര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റിലേക്ക് നിരവധി ആംബുലന്‍സുകളാണ് കുതിച്ചെത്തിയിരുന്നത്.

നഗരത്തിലെ ഫാസ്റ്റ്ഫുഡ് റസ്റ്റോറന്റുകളിലും ഈ അവസരത്തില്‍ ആളുകളേറെ എത്തുന്നുണ്ട്. രാത്രി സ്‌നാക്ക്‌സ് കഴിക്കാനായി നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്.

Top