
ന്യുഡൽഹി:ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് സ്ത്രീ ശാക്തീകരണ പദ്ധതി പ്രകാരം 3ലക്ഷം സ്ത്രീകൾക്ക് തൊഴിൽ നല്കുന്ന വൻ പദ്ധതി നടപ്പിലാക്കുന്നു.ഇതുമായി ബന്ധപ്പെട്ട ബോബി ബസാറിന്റെ പ്രവർത്തനങ്ങളേ കുറിച്ച് കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലിയുമായി ബോബി ചെമ്മണ്ണൂർ ചർച്ച നടത്തി.ഇന്ത്യയിൽ 2900 ബോബി ബസാറുകൾ ആരംഭിക്കുന്ന ബ്രഹത് പദ്ധതിയാണിത്.സ്ത്രീകൾക്ക് മുതൽ മുടക്കില്ലാതെ സ്ഥാപനത്തിൽ പാർട്ണർ മാരാകാം. ലാഭം വീതിച്ചെടുക്കാം.ഇതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദമായ കാര്യങ്ങൾ മന്ത്രിയുമായി ചർച്ച നടത്തി.