സുരേഷ് ഗോപി എംപി ആയപ്പോൾ മകന് മാനസിക പീഡനം; പരീക്ഷപോലും എഴുതിയില്ല

സുരേഷ് ഗോപി ബിജെപി എംപി ആയപ്പോൾ ഏറ്റവും കൂടുതൽ മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. കുടുംബാംഗങ്ങളാണ്. അഭിനേതാവ് കൂടിയായ ഗോകുല്‍ തന്നെയാണ് അച്ഛന്‍ എംപിയായതിനെ തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന മാനസികപീഡകളെക്കുറിച്ച് വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ എംപിയായതിനു ശേഷം പോലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ടെന്ന് ഗോകുൽ പറയുന്നു. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യുമായിരുന്നു എന്നും ഗോകുൽ ഓർത്തെടുക്കുന്നു. ബംഗളൂരുവില്‍ ഡിഗ്രി അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബിജെപിയുടെ എംപിയായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി എന്നെ ടോര്‍ച്ചറിംഗ് ചെയ്തിട്ടുണ്ടെന്ന് സുരേഷ് ഗോപിയുടെ മകനും അഭിനേതാവുമായ ഗോകുൽ പറയുന്നു. സുരേഷ് ഗോപി അഭിനയിച്ച അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം വളരെ ഇഷ്ടമാണെന്ന് മകൻ പറയുന്നു. അച്ഛൻ കോമഡി കഥാപാത്രങ്ങൾ ചെയ്യുന്നതിന് താൽപ്പര്യമില്ല. ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവും ഇഷ്ടമെന്നും മകൻ ഗോകുൽ പറയുന്നു.

Top