ഷാജന്റെ ത.ന്തയ്ക്ക്‌ വിളിച്ച് പി.വി.അൻവർ എംഎൽഎ…മറുനാടൻ സർക്കാർ ഖജനാവിൽ നിന്ന് പൈസയെടുത്ത്‌ പുട്ടടിച്ചു!…പൂട്ടിക്കുമെന്ന് വീണ്ടും വെല്ലുവിളി

കൊച്ചി :മറുനാടൻ മലയാളിയുടെ പട്ടത്തെ ഓഫിസിൽനിന്ന് ഷാജൻ സ്കറിയയെ താഴെയിറക്കുമെന്നും ഓഫിസ് പൂട്ടിക്കുമെന്നുമുള്ള വെല്ലുവിളി മുഴക്കിയ പി.വി അൻവർ എം.എൽ.എ വീണ്ടു തെറിവിളിയുമായി രംഗത്ത് . അൻവർ എംഎൽഎയുടെ ഫെയ്‌സ് ബുക്കിലൂട ആണ് വീണ്ടും വെല്ലുവിളി ഉയർത്തിയിരിക്കുന്നത് .”ഷാജാ,നിന്നെ പി.വി.അൻവർ എന്ന ഞാൻ വെല്ലുവിളിക്കുന്നു..”തന്തയ്ക്ക്‌ പിറന്നവനാണെങ്കിൽ..സർക്കാരിന്റെ ഒരിഞ്ച്‌ ഭൂമിയോ,ഒരു പൈസയോ ഞാൻ തട്ടിയെടുത്തു” എന്ന് നീ ഒന്ന് തെളിയിച്ച്‌ കാണിക്ക്‌ ” എന്ന വാക്കുകളോട് മറുനാടൻ ഷാജൻ പരസ്യമായി തെറി വിളിച്ചുകൊണ്ടാണ് ഒരു ജനപ്രതിനിധി പബ്ലിക്ക് ഡൊമൈനിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .

പോസ്റ്റ് പൂർണ്ണമായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അൻവർ സർക്കാരിന്റെ സ്വത്ത്‌ തട്ടിയെടുത്താണ് വളർന്നത്‌”
മറുനാടൻ ഷാജൻ സ്കറിയയുടെ ഒരു പ്രസ്താവനയാണ്.
സർക്കാർ ഖജനാവിൽ നിന്ന് പൈസയെടുത്ത്‌ പുട്ടടിച്ച്‌ വളർന്നത്‌ നീയാണ്.അൻവറല്ല.അതിന്റെ ബാക്കിയൊക്കെ പിന്നാലെ വരും.
ഷാജാ,നിന്നെ പി.വി.അൻവർ എന്ന ഞാൻ വെല്ലുവിളിക്കുന്നു..
“തന്തയ്ക്ക്‌ പിറന്നവനാണെങ്കിൽ..
സർക്കാരിന്റെ ഒരിഞ്ച്‌ ഭൂമിയോ,
ഒരു പൈസയോ ഞാൻ തട്ടിയെടുത്തു”
എന്ന് നീ ഒന്ന് തെളിയിച്ച്‌ കാണിക്ക്‌.
പിന്നെ അസ്തിത്വം,നല്ല ഒന്നാന്തരം പാരമ്പര്യം തന്നെ എനിക്ക്‌ പറയാനുണ്ട്‌.നിനക്ക്‌ ഇല്ലാതെ പോയതും അതാണ്.
ദില്ലി ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ആളെ വച്ച്‌ വ്യാജവാർത്ത ഡിലീറ്റ്‌ ചെയ്ത നീ തന്നെ സ്ക്രീൻഷോട്ടും കൊണ്ട്‌ പരാതി കൊടുക്കണം.
“സ്ത്രീസുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട്‌ ഗോവിന്ദച്ചാമി പോലീസിന് നിവേദനം കൊടുക്കുന്നപോലുണ്ട്‌”.!!
ഞാൻ അങ്ങ്‌ നേരിട്ടോളാം..
നീ കൊണ്ട്‌ കേസ്‌ കൊട്‌..

മറുനാടൻ മലയാളി ഷാജൻ വ്യാജരേഖ ചമച്ച് നേടിയ രജിസ്ട്രേഷൻ റദ്ദാക്കിക്കുമെന്നും വ്യാജരേഖാ നിർമാണ കേസിൽ വീട്ടിലിരിക്കുന്നവരെയുൾപ്പെടെ നിയമപ്രകാരം തന്നെ പ്രതികളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു . തടുക്കാനൊക്കുമെങ്കിൽ തടുത്ത്‌ കാണിക്കെന്നും അദ്ദേഹം നേരത്തെ വെല്ലുവിളിച്ചിരുന്നു !

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മറുനാടൻ ഷാജൻ സ്കറിയയോടാണ്…1. നിന്റെ പട്ടത്തെ ഓഫിസിൽനിന്ന് നിന്നെ താഴെ ഇറക്കും. അതിനിപ്പോ നിന്റെ ഓശാരമൊന്നും വേണ്ട. വെറുതെ പൂട്ടുമെന്നല്ല പറഞ്ഞത്‌. \”പൂട്ടിക്കും\” എന്നാണ് പറഞ്ഞത്‌.

2. രജിസ്ട്രാർ ഓഫ്‌ കമ്പനീസിൽ വ്യാജരേഖ ചമച്ച്‌, നീ രജിസ്റ്റർ ചെയ്തിരിക്കുന്ന നിന്റെ Tidings Digital Publications Private Limited എന്ന കമ്പനിയുടെ നിലവിലെ രജിസ്ട്രേഷൻ കാൻസൽ ചെയ്യിപ്പിച്ചിരിക്കും.

3. വ്യാജരേഖ ചമച്ച വിഷയത്തിൽ പരാതി നൽകും. നീ വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നല്ലേ പറഞ്ഞത്‌? നിന്റെ വീട്ടിലിരിക്കുന്ന ആളുകളെ ഉൾപ്പെടെ വ്യാജരേഖാ നിർമാണ കേസിൽ നിയമപ്രകാരം തന്നെ പ്രതികളാക്കും. ഈ പറയുന്ന മൂന്നും നടക്കും. നടന്നിരിക്കും. കൃത്യമായി എന്തൊക്കെയാണ് കാര്യങ്ങൾ എന്നങ്ങ്‌ ആദ്യമേ പറയുന്നു. തടുക്കാനൊക്കുമെങ്കിൽ നീ ഒന്ന് തടുത്ത്‌ കാണിക്ക്‌… പിന്നെ ഏഷ്യാനെറ്റിലെ നിന്റെ കൂട്ടുകാരുടെ കാര്യം. അതുങ്ങൾടെ പാട്‌ അതുങ്ങൾക്കറിയാം.

മണിക്കൂറുകൾക്ക് മുമ്പ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെയും ഓഫിസ് പൂട്ടിക്കുമെന്ന് അൻവർ മുന്നറിയിപ്പ് നൽകിയിരുന്നു. ‘തോൽക്കേണ്ടവരുടെ ലിസ്റ്റിൽ പി.വി.അൻവറിനെ രണ്ടാമതാക്കി നടന്ന താടിയുള്ള മഞ്ഞപത്രക്കാരാ…നിയമപരമായി തിരിച്ച്‌ ഞാനൊന്ന് തരുന്നുണ്ട്‌. ഒരു ദിവസമെങ്കിൽ ഒരു ദിവസം…നീ ഞെളിഞ്ഞിരുന്ന് വിഡിയോ തള്ളുന്ന ആപ്പീസ്‌ ഞാൻ പൂട്ടിക്കും. പണ്ടേ പറഞ്ഞിട്ടുണ്ട്‌… തരുന്നതിനും മുമ്പ്, പറഞ്ഞിട്ട്‌ തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത…’, എന്നിങ്ങനെയായിരുന്നു ആദ്യ കുറിപ്പ്.

അപകീർത്തി കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്കറിയക്കെതിരെ നിരവധി കേസുകളുണ്ട്. വ്യവസായി എം.എ യൂസഫലി, നടൻ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം കേസ് നടപടികളുമായി മുന്നോട്ടുപോകുകയാണ്. ലുലു ഗ്രൂപ്പിനും ചെയർമാൻ എം.എ യൂസഫലിക്കുമെതിരായ അപകീർത്തികരമായ വിഡിയോകൾ പിൻവലിച്ചില്ലെങ്കിൽ ‘മറുനാടൻ’ ചാനൽ പൂട്ടാൻ കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി ഉത്തരവിട്ടിരുന്നു.

24 മണിക്കൂറിനകം വിവാദ വിഡിയോകളും വാർത്തകളും പിൻവലിക്കാനാണ് കോടതി ആവശ്യപ്പെട്ടിരുന്നു.തനിക്കെതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും നിയമത്തിന്റെ ഏതറ്റം വരെ പോകുമെന്നുമുള്ള മുന്നറിയിപ്പുമായി ദിവസങ്ങൾക്ക് മുമ്പാണ് പൃഥ്വിരാജ് രംഗത്തുവന്നത്.

‘വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജ ആരോപണങ്ങളെയും വാർത്തകളെയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു \”കള്ളം\”, വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റെയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’, എന്നിങ്ങനെയായിരുന്നു നിയമനടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.”,

അതിനിടെ മറുനാടൻ ഷാജൻ സ്കറിയാക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ഭാരവാഹികള്‍ രംഗത്ത് വന്നിരുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ചാനലുകള്‍ ഒറ്റക്കെട്ടായിത്തന്നെ നീങ്ങുമെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണപിന്തുണ നല്‍കുന്നതായും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം,(പത്തനംതിട്ട മീഡിയ) വൈസ് പ്രസിഡന്റ്, അഡ്വ.സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), , ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), സെക്രട്ടറി രവീന്ദ്രന്‍ ബി.വി (കവര്‍സ്റ്റോറി), എസ്‌.ശ്രീജിത്ത്‌ (റൌണ്ടപ്പ് കേരള), എക്സിക്യുട്ടീവ്‌ അംഗങ്ങളായ സജിത്ത് ഹിലാരി (സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24), അജിത ജെയ്ഷോര്‍ (മിഷന്‍ ന്യൂസ്) എന്നിവര്‍ പറഞ്ഞു.

Top