മനം നൊന്ത് മരിച്ച പ്രവാസിക്കൊപ്പം നിലക്കണോ? അയാളുടെ ഭാര്യക്കൊപ്പം നില്ക്കണോ? മരണത്തെപോലും ലേലം വിളിക്കുന്ന ഓണ്‍ലൈന്‍ ജേര്‍ണലസത്തിന്റെ നെറിക്കെട്ട മുഖം

ഓണ്‍ലൈന്‍ മാധ്യമ ലോകത്തെ ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം മരണത്തെ പോലും വില്‍പ്പനചരക്കാക്കാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം ശ്രമിച്ചത്. ക്ലിക്കിനനുസരിച്ച് തന്റെ വരുമാനും കൂട്ടാന്‍ ഇന്നലെവരെ എന്ത് നെറികേടും എഴുതിപിടിപ്പിക്കാന്‍ തയ്യാറായ വിവാദ മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കാനില്ലെങ്കിലും ഇത്രയും വേണമായിരുന്നോ എന്നാണ് സോഷ്യല്‍ മീഡിയ ഈ വിവാദ കൂലിയെഴുത്തുകാരനോട് ചോദിക്കുന്നത്. പണമാണ് ഇയാളുടെ വാര്‍ത്തകളുടെ മുഖ്യമാനദണ്ഡം. പണത്തിനുവേണ്ടി ഇന്നലെ വരെ പറഞ്ഞത് ഒരറ്റരാത്രികൊണ്ട് തിരുത്തും. ഓണ്‍ലൈന്‍ലോകം താന്‍പറയുന്നത് മാത്രമാണ് വിശ്വസിക്കുന്നതെന്ന് വിഢികളുടെ ലോകത്തിലാണ് ഇദ്ദേഹം അത് കൊണ്ട് വീണ്ടും വീണ്ടും ഇത്തരം നെറികേടുകള്‍ ആവര്‍ത്തിക്കുന്നത്.

ഒരു പ്രാവസിയുടെ മരണമൊഴി സോഷ്യല്‍മീഡിയ ദുഖപൂര്‍വ്വം ഏറ്റെടുത്തപ്പോള്‍ അതിനെ വിമര്‍ശിച്ചും പുഛിച്ചും പരിഹസിച്ചും വ്യാജവാര്‍ത്തകളെഴുതിയപ്പോള്‍ നിങ്ങള്‍ ദ്രോഹിച്ചത് ആ കുടുംബത്തെയും മക്കളെയും മരണത്തെയുമായിരുന്നു. സ്വാഭാവികമായ വൈകാരിക പ്രതികരണങ്ങളില്‍ ഒതുങ്ങുമായിരുന്ന ഒരു വിഷയത്തെ കച്ചവടമാക്കിമാറ്റിയ വിവാദ മാധ്യമ പ്രവര്‍ത്തകന്റെ ഇടപെടലുകളാണ് പ്രവാസിയുടെ മരണത്തെ അവഹേളിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദമാമില്‍ മനം നൊന്ത് മരിച്ച ഷാജിയേ പരിഹസിച്ചും, വ്യക്തിഹത്യ നടത്തിയും വാര്‍ത്ത കൊടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മറുനാടന്‍ ഇപ്പോള്‍ പറഞ്ഞുമുഴുവല്‍ തെറ്റാണെന്ന് മനസിലാക്കിയതോടെ രക്ഷപ്പെടാന്‍ പാടുപെടുകയാണ്. പലനാള്‍ കട്ട് ഒരു നാള്‍ പിടിക്കപ്പെട്ടപ്പോള്‍ ഉണ്ടായ ജന രോക്ഷം മറികടക്കാന്‍ ഇപ്പോള്‍ അതി വിചിത്രമായ തലക്കെട്ടില്‍ ഈ പോര്‍ട്ടല്‍ ഒരു വാര്‍ത്ത കൊടുത്തിരിക്കുന്നു. മനം നൊന്ത് മരിച്ച പ്രവാസിക്കൊപ്പം നില്ക്കണോ? അതോ അയാളുടെ ഭാര്യയായ നേഴ്‌സിനൊപ്പം നില്ക്കണോ എന്ന് വായനക്കാര്‍ പറഞ്ഞു കൊടുക്കണം എന്നാണ് ഈ പോര്‍ട്ടല്‍ ആവശ്യപ്പെടുന്നത്. ഒരു കുടുംബത്തെയും മക്കളെയും വായക്കാര്‍ക്ക് മുന്നില്‍ ലേലം വിളിയ്ക്കുന്നപോലെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെടുന്നത് എന്ത് മാധ്യമ പ്രവര്‍ത്തനമാണ്.

എന്തും ആരേകുറിച്ചും എഴുതുകയും അപവാദം പരത്തുകയും, പ്രവാസിയുടെ മൃതദേഹത്തേ വയ്ച്ചുപോലും വില പേശി പണം ഉണ്ടാക്കുകയും ചെയ്യുന്ന അധമന്മാര്‍ ഒണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ശാപമാണ്. അത് കൊണ്ട് തന്നെയാണ് മറുനാടനെതിരായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങള്‍ ഷെയര്‍ ചെയ്തത്.banner-marunadan

എന്തൊരു വൃത്തികെട്ട ജേണലിസമാണ് മറുനാടന്‍ എഴുതുന്നത്? മനം നൊന്ത് മരിച്ച പ്രവാസിക്കൊപ്പം ഞങ്ങള്‍ നില്ക്കണോ, അദ്ദേഹത്തിന്റെ കുറ്റാരോപിതയായ ഭാര്യക്കൊപ്പം നില്ക്കണോ എന്ന് വായനക്കാരോട് ചോദിക്കുന്നു. ഇങ്ങിനെ നറുകിട്ട് തീരുമാനിക്കാന്‍ പറ്റിയ കച്ചവടമാണോ മനുഷ്യരുടെ മരണവും, ആത്മഹത്യയും, ജീവിക്കുന്ന ഒരു സ്ത്രീയുടെ വേദനകളും. എന്തെല്ലാം ആഭാസത്തരങ്ങളാണ് ഈ പോര്‍ട്ടല്‍ നടത്തിയത്. മരിച്ച പ്രവാസിയേ അപമാനിക്കാനും അയാള്‍ പുറത്തുവിട്ട മരണ മൊഴിയായ വീഡിയോക്ക് ബദലിറക്കാനും ഇവര്‍ ഇവര്‍ മുന്നിട്ടിറങ്ങി മറ്റൊരു വീഡിയോ ഇറക്കുന്നു. അതും 13 പ്രാവശ്യം എഡിറ്റ് ചെയ്ത വ്യാജമായി ഉണ്ടാക്കിയ വീഡിയോ. ഭര്‍ത്താവിന്റെ കൈയ്യില്‍ 3പ്രാവശ്യം മദ്യകുപ്പി കണ്ടെന്നും, ഇടക്ക് കുറച്ച് വെള്ളമടിയും, വഴക്കും ഉണ്ടെന്ന് പറയിപ്പിക്കാന്‍ 13 പ്രാവശ്യം മറുനാടന്‍ എന്ന ഓണ്‍ലൈന്‍ പത്രം മരിച്ച പ്രവാസിക്കെതിരേ കള്ള വീഡിയോ ഇറക്കുകയായിരുന്നു.

23ന് മറുനാടന്‍ കൊടുത്ത വാര്‍ത്തയിലും മരിച്ച ഷാജിയേ വീണ്ടും വീണ്ടും വാശിയോടെ അപമാനിക്കുകയാണ്.ഷാജിയുടെ മരണ മൊഴിയായ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരു തെളിവും ഇല്ലെന്ന് മറുനാടന്റെ എഡിറ്റര്‍ തന്നെ റിപോര്‍ട്ട് ചെയ്യുന്നു. ഭാര്യ മൂലമാണ് മരിക്കുന്നതെന്ന് ഷാജി വീഡിയോയില്‍ പറയുന്നില്ലത്രേ, ഇത്തരത്തില്‍ വീണ്ടും എഴുതാന്‍ മറുനാടന്‍ എന്ന പോര്‍ട്ടലിനോട് എന്ത് തെറ്റാണ് വായനക്കാരും, മരിച്ച ആളും അവരുടെ ബന്ധുക്കളും ചെയ്തത്. വീണ്ടും വീണ്ടും അവഹേളീച്ച് പോസ്റ്റുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കണം. ഇതേവിവാദ പോര്‍ട്ടല്‍ നിരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഇത് ഒരു പ്രവാസിയുടെ ദാരുണാന്ത്യവും, അദ്ദേഹത്തിന്റെ മൃതദേഹം വയ്ച്ച് നടത്തിയ ക്രൂരമായ വേട്ടയാടലുമായതിനാലാണ് എതിര്‍ക്കുന്നത്.

മരിച്ച ഒരാളോട് മാന്യമായി പെരുമാറാന്‍, ജീവിച്ചിരിക്കുന്നവരേ പിന്നെയും പിന്നെയും വേട്ടയാടുന്നത് ഒഴിവാക്കല്‍..ഇതിനായി നറുകെടുപ്പും തിരഞ്ഞെടുപ്പും വേണമോ?വായനക്കാരുടെ ഇടയില്‍ വോട്ടിനിട്ട് തീരുമാനിക്കേണ്ടതാണോ വ്യക്തികളുടെ സങ്കീര്‍ണ്ണമായ കുടുംബ പ്രശ്‌നങ്ങളും മരണവും? എന്തെല്ലാമാണ് ഈ പോര്‍ട്ടല്‍ എഴി വിടുന്നത്. തരം താണ ഈ പോര്‍ട്ടലില്‍ വരുന്നതൊന്നും ഇപ്പോള്‍ വിശ്വസിക്കാന്‍ വയ്യാത്ത രീതിയിലായി. പെരും നുണകളും, ഉണ്ടയില്ലാ വെടിയും മാത്രമെഴുതി വയറ്റുവിഴപ്പ് എന്നും നടത്താമെന്ന് കരുതരുത്. ചിലപ്പോള്‍ ഒക്കെ നല്ല കല്ലേര്‍ കിട്ടും.ഈ പോര്‍ട്ടലിനെതിരേ ജന രോക്ഷമാണ് ഉയരുന്നത്. ലക്ഷോപലക്ഷം ജനങ്ങളാണ് ഈ പോര്‍ട്ടലിനെതിരായ വാര്‍ത്തകള്‍ ഷേര്‍ ചെയ്യുന്നത്. നല്ല കാര്യം ആണത്. പണത്തിനും, ബ്ലാക്ക്‌മെയിലും നടത്തുന്ന ഓണ്‍ലൈന്‍ വിഷങ്ങളേ എതിര്‍ക്കേണ്ടതാണ്.

ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തേ അപവാദ ജേണലിസത്തിന്റേയും, പണത്തിന്റെയും ബ്ലാക്ക്‌മെയിലിങ്ങിന്റേയും ചളികുഴിയില്‍ ഇട്ട പത്രമാണ് മറുനാടന്‍. ആര്‍ക്കും നിഷേധിക്കാന്‍ ആകില്ല. മറ്റ് പലരും പിന്നീട് ആ യെല്ലോ ജേണലിസം കോപ്പിചെയ്തു. അസത്യങ്ങള്‍ എഴുതുക, വര്‍ഗീയമായി മറിച്ചും തിരിച്ചും എഴുതുക..ഇതൊക്കെ ഈ പോര്‍ട്ടലിന്റെ പരിപാടിയാണ്. ഏത് ഫ്‌ളാറ്റിന് എവിടെ തറക്കല്ല് ഇട്ടാലും അതിനെതിരേ വാര്‍ത്ത കൊടുക്കും. പിന്നെ വാര്‍ത്ത ഒന്നും വരില്ല. എല്ലാ ബിസിനസുകാര്‍ക്കും എതിരേ വാര്‍ത്ത നല്കും…മടികുത്തില്‍ പണം വരുന്നതുവരേ അവരേ അവഹേളിച്ചും വിരട്ടിയും വാര്‍ത്ത കൊടുക്കും. ശല്യം സഹിക്കാനാവാതെ ഇത്തരം ഓണ്‍ലൈന്‍ മാധ്യമ ശാപങ്ങളുടെ വായിലേക്ക് നോട്ടുകെട്ടുകള്‍ ഒടുവില്‍ തിരുകി കൊടുക്കുകയാണ് ഒടുവില്‍ പലരും.

ഓണ്‍ലൈന്‍ ജേണലിസത്തേ ഇത്രമാത്രം നശിപ്പിച്ച മറ്റൊരു പോര്‍ട്ടല്‍ ഉണ്ടാകില്ല.ഞങ്ങള്‍ക്ക് ആരുടേയും കുടുംബം കലക്കാം..ബിസിനസ് നശിപ്പിക്കാം…മത വൈര്യം ഉണ്ടാക്കാം…അസത്യം എഴുതാം..അതാണ് ഓണ്‍ലൈന്‍ ജേണലിസം എന്ന് ഇപ്പോഴും ഈ വിവാദ പോര്‍ട്ടല്‍ തുടരുന്നത്.

Top