ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദ പ്രചാരണം: മറുനാടൻ’ഷാജൻ സ്കറിയക്കെതിരെ കേസെടുത്തു.

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്​കറിയക്കെതിരെ പോലീസ് കേസ് രജിസ്​റ്റർ ചെയ്​തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂർ വെസ്​റ്റ്​പോലീസ്​ സ്​റ്റേഷനിലാണ്​ കേസ് രജിസ്​റ്റർ ചെയ്​തത്​ .വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ച് അപവാദപ്രചരണം നടത്തിയെന്ന ടി എന്‍ പ്രതാപന്‍ എംപിയെുടെ പരാതിയില്‍ ഓണ്‍ലൈന്‍ യുട്യൂബ് ചാനല്‍ ഉടമയും മാധ്യമ പ്രവര്‍ത്തനുമായ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്. ഒരു ഹോട്ടലില്‍ സുഹൃത്തുക്കളോട് സൗഹൃദം പങ്കിടുന്ന ദൃശ്യം എംപി മദ്യലഹരിയിലാണെന്ന പരിഹാസത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

എം.പിയുടെ തൃശൂർ ഓഫീസിന്​ കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി കെയർ’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അൽ-ക്യുസൈസിലെ പ്രവർത്തകർ ‘അൽ-മിക്വാദ്​’ റസ്​റ്ററൻറിൽ സംഘടിപ്പിച്ച കൂട്ടായ്​മയിൽ അതിഥിയായി പ​ങ്കെടുത്ത്​ എം.പി ഇടപഴകുന്നതി​െൻറ വീഡിയോ കൃത്രിമം കാണിച്ച്​ ‘നാണമില്ലേ മിസ്​റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ’ എന്ന തലക്കെ​ട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടൻ മലയാളി പ്രദർശിപ്പിച്ചുവെന്നാണ്​ പരാതി. ഈമാസം 12നാണ്​ യുട്യൂബ്​ ചാനൽ ഈ വീഡിയോ പ്രദർശിപ്പിച്ചത്​.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് ടി എന്‍ പ്രതാപന്‍ എംപി നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിദ്വേഷ പ്രചരണം ശീലമാക്കിയ ഓണ്‍ലൈന്‍ ചാനല്‍ തനിക്കെതിരെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്നുവെന്നും ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇതിനൊപ്പമായിരുന്നു തനിക്കെതിരെ വ്യാജ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ പൊലീസിലും പരാതി സമര്‍പ്പിച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടത്തുന്ന, പ്രസ്തുത വീഡിയോ ഷെയര്‍ ചെയ്തതും, അത് കാണിച്ച് ആക്ഷേപ കമന്റുകള്‍ ചമച്ചവരും, വ്യാജ വിവരങ്ങള്‍ പങ്കുവെച്ചവരും അടക്കം തന്റെ പ്രൊഫൈലിലും ഇതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ക്ക് താഴെയും ഈ അപവാദം ആഘോഷിച്ച മുഴുവന്‍ ആളുകളെയും കണ്ടെത്തി നടപടി സ്വീകരിക്കണം എന്നുമായിരുന്നു എംപിയുടെ പരാതി. ടിഎന്‍ പ്രതാപന്റെ പേരില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ എംപി തന്നെ രംഗത്തെത്തിയിരുന്നു. കേരളത്തിലെ സര്‍ക്കാരുകളുടെ മദ്യനയങ്ങള്‍ക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ച ആളാണ് താന്നെന്നും യുഎഇയിലെ ഒരു ഹോട്ടലില്‍ വെച്ചെടുത്ത വീഡിയോ പങ്കുവെച്ച് ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണ് എന്നും എംപി നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

Top