എന്‍ജിഒ യൂണിയന്‍ മഴക്കാലപൂര്‍വ്വ ശുചീകരണം തുടങ്ങി

കോട്ടയം : പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എന്‍ജിഒ യൂണിയന്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. ശുചീകരണപരിപാടികള്‍ ഇന്നും തുടരും. സര്‍ക്കാര്‍ ഓഫീസുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് യൂണിയന്റെ ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ജീവനക്കാര്‍ക്ക് പ്രചോദനമാണ്.

കോട്ടയം വയസ്കര വിദ്യാഭ്യാസ സമുച്ചയത്തില്‍ നടത്തിയ ശുചീകരണത്തില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ, ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റംഗം കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌, ലക്ഷ്മി എം, എം ആര്‍ പ്രമോദ്കുമാര്‍, ഷണ്മുഖന്‍ ആചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം സിവില്‍ സ്റ്റേഷനില്‍ യൂണിയന്‍ സംസ്ഥാനകമ്മറ്റിയംഗം ടി ഷാജി ശുചീകരണപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

വൈക്കം താലൂക്ക് ആശുപത്രിയില്‍ നടത്തിയ ശുചീകരണത്തില്‍ എം എന്‍ അനില്‍കുമാര്‍, വി കെ വിപിനന്‍, സി ബി ഗീത, കെ ജി അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

ആര്‍പ്പൂക്കര-ഏറ്റുമാനൂര്‍ ഏരിയയില്‍ ഐടിഐയില്‍ നടത്തിയ ശുചീകരണത്തില്‍ കെ ആര്‍ ജീമോന്‍, ബിലാല്‍ കെ റാം, അനൂപ് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

മീനച്ചില്‍ ഏരിയയില്‍ ഉഴവൂര്‍ ബ്ലോക്കില്‍ ബിഡിഒ ശ്രീ.ദിനേശന്‍ പി കെ ഉദ്ഘാടനം നിര്‍വഹിച്ചു. വി വി വിമല്‍കുമാര്‍, ജി സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

പാമ്പാടി ഏരിയയില്‍ പള്ളിക്കത്തോട് ഐടിഐയില്‍ സജിമോന്‍ തോമസ്, ആര്‍ അശോകന്‍, ബിനു വര്‍ഗീസ്, പി എസ്‌ പുഷ്കിന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

Top